Loading surah...
Back to Malayalam Quran
46 Ayahs • Meccan
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ وَٱلنَّٰزِعَٰتِ غَرْقًۭا
(അവിശ്വാസികളിലേക്ക്) ഇറങ്ങിച്ചെന്ന് (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം.
وَٱلنَّٰشِطَٰتِ نَشْطًۭا
(സത്യവിശ്വാസികളുടെ ആത്മാവുകളെ) സൌമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ, സത്യം.
وَٱلسَّٰبِحَٰتِ سَبْحًۭا
ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം.
فَٱلسَّٰبِقَٰتِ سَبْقًۭا
എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം.
فَٱلْمُدَبِّرَٰتِ أَمْرًۭا
കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം.
يَوْمَ تَرْجُفُ ٱلرَّاجِفَةُ
ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം.
تَتْبَعُهَا ٱلرَّادِفَةُ
അതിനെ തുടര്‍ന്ന് അതിന്റെ പിന്നാലെ മറ്റൊന്നും
قُلُوبٌۭ يَوْمَئِذٍۢ وَاجِفَةٌ
ചില ഹൃദയങ്ങള്‍ അന്നു വിറച്ചു കൊണ്ടിരിക്കും.
أَبْصَٰرُهَا خَٰشِعَةٌۭ
അവയുടെ കണ്ണുകള്‍ അന്ന് കീഴ്പോട്ടു താഴ്ന്നിരിക്കും.
يَقُولُونَ أَءِنَّا لَمَرْدُودُونَ فِى ٱلْحَافِرَةِ
അവര്‍ പറയും: തീര്‍ച്ചയായും നാം (നമ്മുടെ) മുന്‍സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവരാണോ?
أَءِذَا كُنَّا عِظَٰمًۭا نَّخِرَةًۭ
നാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും (നമുക്ക് മടക്കമോ?)
قَالُوا۟ تِلْكَ إِذًۭا كَرَّةٌ خَاسِرَةٌۭ
അവര്‍ പറയുകയാണ്: അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്.
فَإِنَّمَا هِىَ زَجْرَةٌۭ وَٰحِدَةٌۭ
അത് ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും.
فَإِذَا هُم بِٱلسَّاهِرَةِ
അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു.
هَلْ أَتَىٰكَ حَدِيثُ مُوسَىٰٓ
മൂസാനബിയുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ?
إِذْ نَادَىٰهُ رَبُّهُۥ بِٱلْوَادِ ٱلْمُقَدَّسِ طُوًى
ത്വുവാ എന്ന പരിശുദ്ധ താഴ്വരയില് വെച്ച് അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തെ വിളിച്ച് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം:
ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ
നീ ഫിര്‍ഔന്റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന് അതിരുകവിഞ്ഞിരിക്കുന്നു.
فَقُلْ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ
എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ?
وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ
നിന്റെ രക്ഷിതാവിങ്കലേക്ക് നിനക്ക് ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട് നീ ഭയപ്പെടാനും (തയ്യാറുണ്ടോ?)
فَأَرَىٰهُ ٱلْءَايَةَ ٱلْكُبْرَىٰ
അങ്ങനെ അദ്ദേഹം (മൂസാ) അവന്ന് ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു.
Page 1 of 3 (46 ayahs)