Loading...
Language: Malayalam
രാത്രിയാകുമ്പോൾ [അതായത്, മഗ്രിബ് സമയത്ത്], നിങ്ങളുടെ കുട്ടികളെ [പുറത്തുപോകുവാൻ അനുവദിക്കാതെ] തടയുക, കാരണം ആ സമയത്ത് പിശാചുക്കൾ വ്യാപിക്കാൻ തുടങ്ങുന്നു. അല്പനേരം കഴിഞ്ഞാൽ അവരെ വിട്ടയക്കുക. നിങ്ങളുടെ വാതിലുകൾ അടയ്ക്കുകയും അല്ലാഹുവിൻ്റെ നാമം സ്മരിക്കുകയും ചെയ്യുക, നിശ്ചയമായും പിശാച് അടഞ്ഞ വാതിൽ തുറക്കുകയില്ല. നിങ്ങളുടെ വെള്ള പാത്രങ്ങൾ മൂടിക്കെട്ടി അല്ലാഹുവിൻ്റെ നാമം സ്മരിക്കുക, നിങ്ങളുടെ പാത്രങ്ങൾ എന്തെങ്കിലും കൊണ്ട് മൂടി അല്ലാഹുവിൻ്റെ നാമം സ്മരിക്കുക, നിങ്ങളുടെ വിളക്കുകൾ അണയ്ക്കുക.
Reference: ബുഖാരി: ൫൬൨൩