Loading...
Language: Malayalam
آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّـهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ﴿٢٨٥﴾ لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴿٢٨٦﴾
(285) ആമനർ-റസൂലു ബിമാ ഉൻസില ഇലയ്ഹി മിർ-റബ്ബിഹി വൽ മുഅ്മിനൂൻ, കുല്ലുൻ ആമന ബില്ലാഹി വാ മലാഇകതിഹി വാ കുതുബിഹി വാ റുസുലിഹ്, ലാ നുഫർരിഖു ബൈന അഹദിം-മിർ-റുസുലിഹ്, വാ ഖാലൂ സമിഅ്നാ വാ അതഅ്നാ ഗുഫ്റാനക റബ്ബനാ വാ ഇലയ്കൽ-മസീർ. (286) ലാ യുക്കല്ലിഫുല്ലാഹു നഫ്സൻ ഇല്ലാ വുസ്അഹാ, ലഹാ മാ കസബത് വാ അലയ്ഹാ മക്-തസബത്, റബ്ബനാ ലാ തുആഖിദ്നാ ഇൻ നസീനാ ഔ അഖ്ത്വഅ്നാ, റബ്ബനാ വലാ തഹ്മിൽ അലയ്നാ ഇസ്രൻ കമാ ഹമൽതഹു അലൽ-ലദീന മിൻ ഖബ്ലിനാ, റബ്ബനാ വലാ തുഹമ്മിൽനാ മാ ലാ ത്വാഖത ലനാ ബിഹി, വാഅ്ഫു അന്നാ, വഗ്ഫിർ ലനാ വാർഹംനാ, അൻത മൗലാനാ ഫാൻസുർനാ അലൽ-ഖൗമിൽ-കാഫിരീൻ
(285) തൻ്റെ രക്ഷിതാവിങ്കൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതിൽ റസൂൽ വിശ്വസിച്ചിരിക്കുന്നു, സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവൻ്റെ മലക്കുകളിലും അവൻ്റെ വേദഗ്രന്ഥങ്ങളിലും അവൻ്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു, (അവര് പറഞ്ഞു): "നിൻ്റെ ദൂതന്മാർക്കിടയിൽ ഞങ്ങൾ യാതൊരു വിവേചനവും കൽപ്പിക്കുകയില്ല." അവർ പറയുന്നു, "ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, നിൻ്റെ പാപമോചനം ഞങ്ങൾ തേടുന്നു, നിന്നിലേക്കാണ് (ഞങ്ങളുടെ അവസാനത്തെ) മടക്കം. (286) യാതൊരാളോടും അവൻ്റെ കഴിവിൽ പെട്ടതല്ലാതെ അല്ലാഹു നിർദ്ദേശിക്കുകയില്ല. അവൻ ചെയ്തുവെച്ച (സൽകർമ്മങ്ങളുടെ പ്രതിഫലം) അവനുള്ളതാകുന്നു, അവൻ സമ്പാദിച്ച (തിന്മകളുടെ ഫലം) അവൻ്റെ മേലും ആകുന്നു. "ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ മറന്നുപോകുകയോ തെറ്റുപറ്റുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് മുമ്പുള്ളവരുടെ മേൽ നീ ചുമത്തിയതുപോലുള്ള ഭാരം ഞങ്ങളുടെ മേൽ നീ ചുമത്തരുതേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് താങ്ങാൻ കഴിയാത്തത് നീ ഞങ്ങളെ വഹിപ്പിക്കരുതേ. ഞങ്ങളോട് നീ മാപ്പരുളുകയും; ഞങ്ങളോട് പൊറുക്കുകയും; ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി, അതിനാൽ സത്യനിഷേധികളായ ജനങ്ങൾക്കെതിരെ നീ ഞങ്ങളെ സഹായിക്കേണമേ. (സൂറത്തുൽ ബഖറ 2: 285-286) ആരെങ്കിലും രാത്രിയിൽ സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ പാരായണം ചെയ്താൽ, അവന് ആ രണ്ട് ആയത്തുകൾ തന്നെ മതിയാകുന്നതാണ്.
Reference: അൽ-ബുഖാരി, ഫത്ഹുൽ ബാരി ൯/൯൪, മുസ്ലിം ൧/൫൫൪, നമ്പർ ൮൦൭