Loading...
Language: Malayalam
രാത്രി എഴുന്നേൽക്കണമെന്നും തഹജ്ജുദ് നമസ്കരിക്കണമെന്നുമുള്ള അതിയായ ആഗ്രഹത്തോടെ ഒരാൾ ഉറങ്ങാൻ പോകണം; രാത്രിയിൽ ഉണർന്നില്ലെങ്കിലും തഹജ്ജുദിൻ്റെ പ്രതിഫലം ലഭിക്കുമെന്ന് വിവിധ ഹദീസുകളിൽ പറയപ്പെട്ടിട്ടുണ്ട്. നബിയിൽ (ﷺ) നിന്ന് അബുദ്ദർദാഅ് (റ) നിവേദനം ചെയ്യുന്നു: "രാത്രിയിൽ എഴുന്നേറ്റ് ഖിയാം നമസ്കരിക്കാമെന്ന ഉദ്ദേശത്തോടെ ഒരാൾ വിരിപ്പിലേക്ക് പോയാൽ, അങ്ങനെ പ്രഭാതം വരെ അവനെ ഉറക്കം കീഴ്പ്പെടുത്തിയാൽ, അവൻ ഉദ്ദേശിച്ചത് അവൻ്റെ പേരിൽ രേഖപ്പെടുത്തും, അവൻ്റെ ഉറക്കം അവൻ്റെ രക്ഷിതാവ് അവനു നൽകിയ ദാനമായിരിക്കും."
Reference: ഹസൻ (അൽബാനി). നസാഈ: ൧൭൮൭