Loading...
Language: Malayalam
اَللَّهُمَّ مُصَرِّفَ الْقُلُوبِ صَرِّفْ قُلُوبَنَا عَلَى طَاعَتِكَ
അല്ലാഹുമ്മ മുസ്വർരിഫൽ ഖുലൂബി, സ്വർരിഫ് ഖുലൂബനാ അലാ ത്വാഅതിക്
അല്ലാഹുവേ! ഹൃദയങ്ങളെ നിയന്ത്രിക്കുന്നവനേ, ഞങ്ങളുടെ ഹൃദയങ്ങളെ നിന്നെ അനുസരിക്കുന്നതിലേക്ക് തിരിച്ചുവിടേണമേ. അബ്ദുല്ലാഹ് ബിൻ അംറ് ബിൻ അൽ-ആസ് (റ) അല്ലാഹുവിൻ്റെ ദൂതൻ ﷺ പറയുന്നത് കേട്ടതായി റിപ്പോർട്ട് ചെയ്തു: കരുണാനിധിയായ രക്ഷിതാവിൻ്റെ വിരലുകൾക്കിടയിലാണ് മനുഷ്യരുടെയെല്ലാം ഹൃദയങ്ങൾ കൊണ്ടിരിക്കുന്നത്. അവൻ ഉദ്ദേശിക്കുന്ന (ദിശയിലേക്ക്) അത് തിരിക്കുന്നു. അപ്പോൾ അല്ലാഹുവിൻ്റെ ദൂതൻ ﷺ പറഞ്ഞു: (മുകളിൽ പറഞ്ഞിരിക്കുന്ന ദുആ)
Reference: മുസ്ലിം: ൨൬൫൫