Loading...
Language: Malayalam
ഉമർ ഇബ്നു ഖത്താബ് (റ) പറയുന്നു, അല്ലാഹുവിൻ്റെ ദൂതൻ (ﷺ) പറഞ്ഞു: മുഅദ്ദിൻ "അല്ലാഹു അക്ബർ അല്ലാഹു അക്ബർ" എന്ന് പറയുമ്പോൾ, നിങ്ങളിൽ ആരെങ്കിലും അത് കേട്ട് "അല്ലാഹു അക്ബർ അല്ലാഹു അക്ബർ" എന്ന് പറഞ്ഞാൽ; മുഅദ്ദിൻ "അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന് പറയുമ്പോൾ; അവൻ "അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന് പറഞ്ഞാൽ; മുഅദ്ദിൻ "അശ്ഹദു അന്ന മുഹമ്മദർ റസൂലുല്ലാഹ്" എന്ന് പറയുമ്പോൾ, അവൻ "അശ്ഹദു അന്ന മുഹമ്മദർ റസൂലുല്ലാഹ്" എന്ന് പറഞ്ഞാൽ; മുഅദ്ദിൻ "ഹയ്യ അലസ് സ്വലാഹ്" എന്ന് പറയുമ്പോൾ, അവൻ "ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്" എന്ന് പറഞ്ഞാൽ; മുഅദ്ദിൻ "ഹയ്യ അലൽ ഫലാഹ്" എന്ന് പറയുമ്പോൾ, അവൻ "ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്" എന്ന് പറഞ്ഞാൽ; മുഅദ്ദിൻ "അല്ലാഹു അക്ബർ അല്ലാഹു അക്ബർ" എന്ന് പറയുമ്പോൾ, അവൻ "അല്ലാഹു അക്ബർ അല്ലാഹു അക്ബർ" എന്ന് പറഞ്ഞാൽ, തുടർന്ന് മുഅദ്ദിൻ "ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന് പറയുമ്പോൾ, അവൻ "ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന് പറയുകയും, അവൻ ഇവയെല്ലാം ഹൃദയത്തിൽ നിന്ന് പറയുന്നുവെങ്കിൽ അവൻ സ്വർഗ്ഗത്തിൽ പോകും.
Reference: മുസ്ലിം: ൩൮൫