Loading...
Language: Malayalam
ഷഹ്ർ ബിൻ ഹൗഷബ് (റ) പറയുന്നു: ഉമ്മു സലമയോട് (റ) ഞാൻ ചോദിച്ചു: 'ഓ വിശ്വാസികളുടെ മാതാവേ! അല്ലാഹുവിൻ്റെ ദൂതൻ ﷺ നിങ്ങളോടൊപ്പമുള്ള സമയത്ത് ഏറ്റവും കൂടുതലായി നടത്തിയ പ്രാർത്ഥന എന്തായിരുന്നു?' അവർ പറഞ്ഞു: 'അദ്ദേഹം ഏറ്റവും കൂടുതലായി പറഞ്ഞ പ്രാർത്ഥന ഇതായിരുന്നു -
يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِيْ عَلَى دِيْنِكَ
യാ മുഖല്ലിബൽ ഖുലൂബി, സബ്ബിത് ഖൽബീ അലാ ദീനിക്
ഓ ഹൃദയങ്ങളെ മാറ്റുന്നവനേ! നിൻ്റെ മതത്തിൽ എൻ്റെ ഹൃദയത്തെ ഉറപ്പിച്ചു നിർത്തേണമേ. അപ്പോൾ ഞാൻ ചോദിച്ചു: അല്ലാഹുവിൻ്റെ ദൂതരേ (ﷺ), എന്തുകൊണ്ടാണ് താങ്കൾ ഇത്രയധികം ഈ ദുആ പ്രാർത്ഥിക്കുന്നത്. അദ്ദേഹം പറഞ്ഞു: 'ഓ ഉമ്മു സലമ! അല്ലാഹുവിൻ്റെ വിരലുകളിൽ രണ്ട് വിരലുകൾക്കിടയിലല്ലാതെ ഒരു മനുഷ്യൻ്റെയും ഹൃദയമില്ല, അവൻ ഉദ്ദേശിക്കുന്നവനെ അവൻ ഉറപ്പിച്ചുനിർത്തുന്നു, അവൻ ഉദ്ദേശിക്കുന്നവനെ വഴിപിഴപ്പിക്കുകയും ചെയ്യുന്നു.
Reference: സ്വഹീഹ് (അൽബാനി). തിർമിദി: ൩൫൨൨