Loading...
Language: Malayalam
اَللَّهُمَّ اجْعَلْ فِي قَلْبِي نُورًا، وَفِي لِسَانِي نُورًا، وَفِي سَمْعِي نُورًا، وَفِي بَصَرِي نُورًا، وَمِنْ فَوْقِي نُورًا، وَمِنْ تَحْتِي نُورًا، وَعَنْ يَمِينِي نُورًا، وَعَنْ شِمَالِي نُورًا، وَمِنْ أَمَامِي نُورًا، وَمِنْ خَلْفِي نُورًا، وَاجْعَلْ فِي نَفْسِي نُورًا، وَأَعْظِمْ لِي نُورًا، وَعَظِّمْ لِي نُورًا، وَاجْعَلْ لِي نُورًا، وَاجْعَلْنِي نُورًا، اَللَّهُمَّ أَعْطِنِي نُورًا، وَاجْعَلْ فِي عَصَبِي نُورًا، وَفِي لَحْمِي نُورًا، وَفِي دَمِي نُورا، وَفِي شَعْرِي نُورًا، وَفِي بَشَرِي نُورًا
അല്ലാഹുമ്മj'al fee qalbee nooran, wa fee lisaaanee nooran, wa fee sam'ee nooran, wa fee basaree nooran, wa min fawqee nooran, wa min tahtee nooran, wa 'an yameenee nooran, wa 'an shimaalee nooran, wa min 'amaamee nooran, wa min khalfee nooran, waj'al fee nafsee nooran, wa 'a'dhim lee nooran, wa 'adhdhim lee nooran, waj'al lee nooran, waj'alnee nooran, അല്ലാഹുമ്മ 'a'tinee nooran, waj'al fee 'asabee nooran, wafee lahmee nooran, wafee damee nooran, wa fee sha'ree nooran, wa fee basharee nooran.
അല്ലാഹുവേ, എൻ്റെ ഹൃദയത്തിൽ നീ വെളിച്ചം നൽകേണമേ, എൻ്റെ നാവിൽ വെളിച്ചം നൽകേണമേ, എൻ്റെ കാതുകളിൽ വെളിച്ചം നൽകേണമേ, എൻ്റെ കണ്ണുകളിൽ വെളിച്ചം നൽകേണമേ, എൻ്റെ മുകളിൽ വെളിച്ചം നൽകേണമേ, എൻ്റെ താഴെ വെളിച്ചം നൽകേണമേ, എൻ്റെ വലതുഭാഗത്ത് വെളിച്ചം നൽകേണമേ, എൻ്റെ ഇടതുഭാഗത്ത് വെളിച്ചം നൽകേണമേ, എൻ്റെ മുൻപിൽ വെളിച്ചം നൽകേണമേ, എൻ്റെ പിന്നിൽ വെളിച്ചം നൽകേണമേ. എൻ്റെ ആത്മാവിൽ നീ വെളിച്ചം നൽകേണമേ. എനിക്ക് വെളിച്ചം വർദ്ധിപ്പിച്ചു നൽകേണമേ, എനിക്ക് വെളിച്ചം വലുതാക്കി നൽകേണമേ. എനിക്ക് വെളിച്ചം നൽകുകയും എന്നെ ഒരു വെളിച്ചമാക്കുകയും ചെയ്യേണമേ. അല്ലാഹുവേ, എനിക്ക് വെളിച്ചം നൽകേണമേ, എൻ്റെ ഞരമ്പുകളിൽ വെളിച്ചം നൽകേണമേ, എൻ്റെ ശരീരത്തിൽ വെളിച്ചം നൽകേണമേ, എൻ്റെ രക്തത്തിൽ വെളിച്ചം നൽകേണമേ, എൻ്റെ മുടിയിൽ വെളിച്ചം നൽകേണമേ, എൻ്റെ ചർമ്മത്തിൽ വെളിച്ചം നൽകേണമേ.
Reference: ബുഖാരി: ൬൩൧൬