Loading...
Language: Malayalam
രണ്ട് ഹദീസുകൾ കൂട്ടിച്ചേർത്താൽ, പള്ളിയിൽ പ്രവേശിക്കുന്നതിനുള്ള ദുആ താഴെ പറയുന്നതായിരിക്കും:
أَعُوْذُ بِاللَّهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيْمِ مِنَ الشَّيْطَانِ الرَّجِيْمِ، بِسْمِ اللَّهِ وَالصَّلَاةُ وَالسَّلَامُ عَلَى رَسُوْلِ اللَّهِ اَللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ
അഊദു ബില്ലാഹിൽ-അളീം വാ ബി വജ്ഹിഹിൽ-കരീം വാ സുൽത്വാനിഹിൽ-ഖദീം മിനശ്-ശൈത്വാനിർ-റജീം, ബിസ്മില്ലാഹി, വാസ്സ്വലാതു വാസ്സ്വലാമു അലാ റസൂലില്ലാഹ്, അല്ലാഹുമ്മ ഇഫ്തഹ് ലീ അബ്വാബ റഹ്മതിക്
ശപിക്കപ്പെട്ട പിശാചിൽനിന്നും മഹാനായ അല്ലാഹുവിലും അവ്ൻ്റെ മഹത്തായ വദനത്തിലും അവൻ്റെ ശാശ്വതമായ അധികാരത്തിലും ഞാൻ അഭയം പ്രാപിക്കുന്നു. അല്ലാഹുവിൻ്റെ നാമത്തിൽ, അല്ലാഹുവിൻ്റെ റസൂലിൻ്റെ മേൽ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളും സമാധാനവും ഉണ്ടാകട്ടെ (ﷺ). അല്ലാഹുവേ, നിൻ്റെ കാരുണ്യത്തിൻ്റെ കവാടങ്ങൾ എനിക്കായി തുറന്നുതരേണമേ.
Reference: സ്വഹീഹ് (അൽബാനി). അബൂ ദാവൂദ്: ൪൬൫, ൪൬൬