Loading...
Language: Malayalam
اَللَّهُمَّ بَاعِدْ بَيْنِيْ وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ، اَللَّهُمَّ نَقِّنِيْ مِنَ الْخَطَايَا كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنَ الدَّنَسِ، اَللَّهُمَّ اغْسِلْ خَطَايَايَ بِالْمَاءِ وَالثَّلْجِ وَالْبَرَدِ
അല്ലാഹുമ്മ baa'id baynee wa bayna khataayaaya kamaa baa'adta baynal-mashriqi walmaghrib, അല്ലാഹുമ്മ naqqinee minal khataayaa kamaa yunaqqath-thawbul-'abyadhu minad-danas, അല്ലാഹുമ്മghsil khataayaaya, bil maa'i wath-thalji wal-barad
അല്ലാഹുവേ! കിഴക്കും പടിഞ്ഞാറും തമ്മിൽ നീ കൃത്യമായ അകലം പാലിച്ചതുപോലെ എന്നെയും എൻ്റെ പാപങ്ങളെയും തമ്മിൽ അകറ്റേണമേ. അല്ലാഹുവേ, വെളുത്ത വസ്ത്രം കറകളിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്നതുപോലെ എൻ്റെ പാപങ്ങളിൽ നിന്ന് എന്നെ ശുദ്ധീകരിക്കേണമേ. അല്ലാഹുവേ! മഞ്ഞും തണുപ്പും വെള്ളവും കൊണ്ട് എൻ്റെ പാപങ്ങൾ കഴുകിക്കളയേണമേ. അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) തക്ബീറിനും ഖുർആൻ പാരായണത്തിനും ഇടയിൽ നിശബ്ദത പാലിക്കാറുണ്ടായിരുന്നു, ആ നിശബ്ദതയുടെ ഇടവേള വളരെ ചെറുതായിരുന്നു. ഞാൻ നബിയോട് (ﷺ) ചോദിച്ചു: "എൻ്റെ മാതാപിതാക്കൾ അങ്ങയ്ക്കുവേണ്ടി ബലിയർപ്പിക്കപ്പെടട്ടെ നിങ്ങള്‍ തക്ബീറിനും ഖിറാഅത്തിനും ഇടയിലുള്ള സമയത്ത് നിശ്ശബ്ദനാവുന്നത് ശ്രദ്ധയില്‍ പെട്ടു, ആ സമയത്ത് നിങ്ങള്‍ എന്താണ് പറയുന്നത്?" നബി (ﷺ) പറഞ്ഞു, മേൽ പറഞ്ഞ ദുആ ആണത്.
Reference: ബുഖാരി: ൭൪൪