Loading...
Language: Malayalam
അബ്ദുല്ലാഹ് ഇബ്നു ഉമർ (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിൻ്റെ ദൂതൻ്റെ ﷺ പ്രാർത്ഥനകളിൽ ഒന്ന് ഇപ്രകാരമായിരുന്നു -
اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ زَوَالِ نِعْمَتِكَ وَتَحَوُّلِ عَافِيَتِكَ وَفُجَاءَةِ نِقْمَتِكَ وَجَمِيعِ سَخَطِكَ
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിൻ സവാലി നിഅ്മതിക, വ തഹവ്വുലി ആഫിയതിക, വ ഫുജാഅതി നിഖ്മതിക, വ ജമീഇ സഖത്വിക
അല്ലാഹുവേ, നിൻ്റെ അനുഗ്രഹങ്ങൾ നഷ്ടപ്പെടുന്നതിൽ നിന്നും, നിൻ്റെ സംരക്ഷണം ഇല്ലാതാകുന്നതിൽ നിന്നും, നിൻ്റെ പെട്ടെന്നുള്ള കോപത്തിൽ നിന്നും, നിൻ്റെ എല്ലാവിധ ക്രോധങ്ങളിൽ നിന്നും ഞാൻ നിന്നിൽ അഭയം പ്രാപിക്കുന്നു.
Reference: മുസ്ലിം: ൨൭൩൯