Loading...
Language: Malayalam
رَبِّ أَعِنِّيْ وَلَا تُعِنْ عَلَيَّ وَانْصُرْنِيْ وَلَا تَنْصُرْ عَلَيَّ وَامْكُرْ لِي وَلَا تَمْكُرْ عَلَيَّ وَاهْدِنِيْ وَيَسِّرِ الْهُدَى لِي (إِلَيَّ) وَانْصُرْنِيْ عَلَى مَنْ بَغَى عَلَيَّ رَبِّ اجْعَلْنِيْ لَكَ شَكَّارًا لَكَ ذَكَّارًا لَكَ رَهَّابًا لَكَ مِطْوَاعًا لَكَ مُخْبِتًا إِلَيْكَ أَوَّاهًا مُنِيْبًا رَبِّ تَقَبَّلْ تَوْبَتِيْ وَاغْسِلْ حَوْبَتِي وَأَجِبْ دَعْوَتِيْ وَثَبِّتْ حُجَّتِيْ وَسَدِّدْ لِسَانِيْ وَاهْدِ قَلْبِيْ وَاسْلُلْ سَخِيْمَةَ صَدْرِيْ
റബ്ബീ അഇന്നീ വലാ തുഇൻ അലയ്യ, വൻസുർനീ വലാ തൻസുർ അലയ്യ, വംകുർലീ വലാ തംകുർ അലയ്യ, വാഹ്ദിനീ വാ യസ്സിരൽ-ഹുദാ ലീ (ഇലയ്യ) വൻസുർനീ അലാ മൻ ബഗാ അലയ്യ. റബ്ബിജ്അൽനീ ലക ശക്കാറൻ ലക ദക്കാറൻ, ലക റഹ്ഹാബൻ, ലക മിത്വാഅൻ, ലക മുഖ്ബിതൻ, ഇലയ്ക അവ്വാഹൻ മുനീബൻ. റബ്ബീ തഖബ്ബൽ തൗബതീ, വാഗ്സിൽ ഹൗബതീ വാ അജിബ് ദഅ്വതീ, വാ സബ്ബിത് ഹുജ്ജതീ, വാ സദ്ദിദ് ലിസാനീ, വാഹ്ദി ഖൽബീ, വാസലുൽ സഖീമത സ്വദ്രീ
എൻ്റെ നാഥാ, നീ എന്നെ സഹായിക്കേണമേ, എനിക്കെതിരായി നീ സഹായിക്കരുതേ; എനിക്ക് നീ വിജയം നൽകേണമേ, എനിക്കെതിരായി നീ വിജയം നൽകരുതേ; എനിക്ക് വേണ്ടി നീ കാര്യങ്ങൾ ആസൂത്രണം ചെയ്യേണമേ, എനിക്കെതിരായി നീ തിന്മകൾ ആസൂത്രണം ചെയ്യരുതേ; നീ എന്നെ നേർവഴിയിലാക്കുകയും അത് എനിക്ക് എളുപ്പമാക്കിത്തരികയും ചെയ്യേണമേ, എന്നോട് അതിക്രമം കാണിക്കുന്നവർക്കെതിരെ നീ എനിക്ക് വിജയം നൽകേണമേ. എൻ്റെ രക്ഷിതാവേ, നിനക്ക് ഏറ്റവുമധികം നന്ദി കാണിക്കുന്നവനും, എപ്പോഴും നിന്നെ സ്മരിക്കുന്നവനും, നിന്നെ ഭയപ്പെടുന്നവനും, നിന്നെ ഏറ്റവും അധികം അനുസരിക്കുന്നവനും, നിൻ്റെ മുൻപിൽ വളരെ വിനയം കാണിക്കുന്നവനും, എപ്പോഴും പശ്ചാത്തപിച്ച് നിന്നിലേക്ക് മടങ്ങുന്നവനുമാക്കി എന്നെ നീ മാറ്റേണമേ. എൻ്റെ രക്ഷിതാവേ, എൻ്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ, എൻ്റെ പാപങ്ങൾ നീ കഴുകിക്കളയേണമേ, എൻ്റെ പ്രാർത്ഥനയ്ക്ക് നീ ഉത്തരം നൽകേണമേ, എൻ്റെ തെളിവ് നീ ഉറപ്പിച്ചുനിർത്തേണമേ, എൻ്റെ നാവിനെ നീ നേർവഴിയിലാക്കേണമേ, എൻ്റെ ഹൃദയത്തെ നീ വഴികാണിക്കേണമേ; എൻ്റെ നെഞ്ചിലെ എല്ലാ തിന്മകളെയും വഞ്ചനകളെയും നീ നീക്കിക്കളയേണമേ. ഇബ്നു അബ്ബാസ് (റ) പറഞ്ഞു, അല്ലാഹുവിൻ്റെ ദൂതൻ (ﷺ) ഈ ദുആ ഉപയോഗിച്ചാണ് പ്രാർത്ഥിച്ചിരുന്നത്. ഈ ഹദീസിൻ്റെ നിവേദകരിലൊരാളായ അബുൽ ഹസൻ തനാഫിസി (റ) പറഞ്ഞു, ഞാൻ ഇമാം വകീഅ് ഇബ്നു അൽ-ജർറാഹിനോട് (റ) (196 H) (ഈ ഹദീസിൻ്റെ നിവേദകൻ) ചോദിച്ചു "വിത്ർ നമസ്കാരത്തിലെ ഖുനൂത്തിൽ എനിക്ക് ഈ ദുആ ഉപയോഗിച്ച് പ്രാർത്ഥിക്കാമോ? അപ്പോൾ അദ്ദേഹം പറഞ്ഞു, "അതെ".
Reference: സ്വഹീഹ് (അൽബാനി). തിർമിദി: ൩൫൫൧