Loading...
Language: Malayalam
മരിച്ചയാളെ മറവു ചെയ്തതിന് ശേഷം അവിടെ കൂടിയിരിക്കുന്നവർ മൂന്നുതവണ ഇരുകൈകൾ കൊണ്ടും മണ്ണ് വാരിയിടൽ സുന്നത്താണെന്ന് സ്വഹീഹായ ഹദീസിൽ വന്നിട്ടുള്ളതാണ്. അബൂഹുറൈറ (റ) പറഞ്ഞു: "നബി (ﷺ) ജനാസ നമസ്കാരം നിർവഹിച്ചു. പിന്നീട് അദ്ദേഹം മരിച്ചയാളുടെ ഖബറിനരികിൽ പോയി തലയുടെ ഭാഗത്ത് നിന്ന് മൂന്ന് തവണ മണ്ണ് വാരിയിടുകയുണ്ടായി."
Reference: സ്വഹീഹ് (അൽബാനി). ഇബ്നു മാജ: ൧൫൬൫