Loading...
Language: Malayalam
നബി (ﷺ) നോമ്പ് തുറക്കുമ്പോൾ ഇപ്രകാരം പറയുമായിരുന്നു:
ذَهَبَ الظَّمَاءُ وَابْتَلَّتِ الْعُرُوْقُ وَثَبَتَ الْأَجْرُ إِنْ شَاءَ اللَّهُ
ദഹബദ്-ദമഉ വബ്തല്ലതിൽ-ഉറൂഖു, വ സബതൽ-അജ്റു ഇൻശാഅല്ലാഹ്
ദാഹം അകന്നു, ഞരമ്പുകൾ നനഞ്ഞു, അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം ഉറപ്പാക്കപ്പെടുകയും ചെയ്തു. ശ്രദ്ധിക്കുക: വ്യാപകമായി ചൊല്ലി വരുന്ന 'അല്ലാഹുമ്മ ലക സംതു വ അലാ രിസ്ഖിക അഫ്തർതു' എന്ന ഹദീസ് ദുർബ്ബലമാണ് (ദഈഫ്). [2]
Reference: [൧] ഹസൻ (അൽബാനി). അബൂ ദാവൂദ്: ൨൩൫൭ [൨] ദുർബലം (അൽബാനി). അബൂ ദാവൂദ്: ൨൩൫൮