Loading...
Language: Malayalam
റസൂലുല്ലാഹി (ﷺ) വാഹനത്തിൽ കയറുമ്പോൾ ബിസ്മില്ലാഹ് എന്ന് പറയുമായിരുന്നു, ബാക്കിയുള്ളവ വാഹനത്തിൽ ഇരുന്ന ശേഷം പറയുമായിരുന്നു:
اَلْحَمْدُ لِلَّهِ، سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِيْنَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُوْنَ، اَلْحَمْدُ لِلَّهِ، اَلْحَمْدُ لِلَّهِ، اَلْحَمْدُ لِلَّهِ، اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، اَللّهُ أَكْبَرُ، (لَا إِلٰهَ إِلَّا أَنْتَ) سُبْحَانَكَ، إِنِّي ظَلَمْتُ نَفْسِيْ فَاغْفِرْ لِي فَإِنَّهُ لَا يَغْفِرُ الذُّنُوْبَ إِلاَّ أَنْتَ
അൽഹംദുലില്ലാഹ്. സുബ്ഹാനല്ലദീ സഖ്ഖറ ലനാ ഹാദാ വ മാ കുന്നാ ലഹു മുഖ്രിനീൻ. വ ഇന്നാ ഇലാ റബ്ബിനാ ലമുൻഖലിബൂൻ. അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, (ലാ ഇലാഹ ഇല്ലാ അൻത) സുബ്ഹാനക ഇന്നീ ദലംതു നഫ്സീ ഫഗ്ഫിർ ലീ, ഫഇന്നഹു ലാ യഗ്ഫിറുദ്ദുനൂബ ഇല്ലാ അൻത
സർവ്വ സ്തുതിയും അല്ലാഹുവിനാണ്. ഞങ്ങളുടെ കഴിവുകൾ കൊണ്ട് ഒരിക്കലും നേടാൻ കഴിയാത്ത ഇത് ഞങ്ങൾക്ക് കീഴ്പ്പെടുത്തിത്തന്നവൻ അത്യന്തം പരിശുദ്ധനാണ്. തീർച്ചയായും, ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിങ്കലേക്കാണ് മടങ്ങുന്നത്. സർവ്വ സ്തുതിയും അല്ലാഹുവിനാണ്. സർവ്വ സ്തുതിയും അല്ലാഹുവിനാണ്. സർവ്വ സ്തുതിയും അല്ലാഹുവിനാണ്. അല്ലാഹു ഏറ്റവും വലിയവനാകുന്നു. അല്ലാഹു ഏറ്റവും വലിയവനാകുന്നു. അല്ലാഹു ഏറ്റവും വലിയവനാകുന്നു. നീ അത്യന്തം പരിശുദ്ധനാകുന്നു. ഓ അല്ലാഹ്, ഞാൻ എൻ്റെ സ്വന്തം ആത്മാവിനോട് അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. അതിനാൽ എന്നോട് പൊറുത്തുതരേണമേ, തീർച്ചയായും നീയല്ലാതെ പാപങ്ങൾ പൊറുക്കുന്നവൻ മറ്റാരുമില്ല.
Reference: സ്വഹീഹ് (അൽബാനി). തിർമിദി: ൩൪൪൬