Loading...
Language: Malayalam
ഇബ്ൻ ഉമർ (റ) ജമറത്തുദ്ദുൻയയിൽ (ഖൈഫ് പള്ളിക്ക് സമീപമുള്ള ജമറ) ഏഴ് ചെറിയ കല്ലുകൾ ഉപയോഗിച്ച് റമി (കല്ലെറിയൽ) നടത്തുകയും ഓരോ കല്ലെറിയുമ്പോഴും തക്ബീർ ചൊല്ലുകയും ചെയ്യുമായിരുന്നു. തുടർന്ന് അദ്ദേഹം സമതലത്തിലെത്തുന്നത് വരെ മുന്നോട്ട് പോവുകയും അവിടെ ഖിബ്ലയ്ക്ക് നേരെ തിരിഞ്ഞ് ദീർഘനേരം കൈകളുയർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. പിന്നീട് അദ്ദേഹം ജമറത്തുൽ വുസ്തയിൽ (മധ്യ ജമറ) റമി നടത്തുകയും തുടർന്ന് ഇടത്തേക്ക് മധ്യഭാഗത്തേക്ക് പോവുകയും അവിടെ ഖിബ്ലയ്ക്ക് നേരെ തിരിഞ്ഞ് നിൽക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹം അവിടെ ദീർഘനേരം കൈകളുയർത്തി അല്ലാഹുവിനോട് പ്രാർത്ഥിച്ചുകൊണ്ട് നിൽക്കുമായിരുന്നു. പിന്നീട് അദ്ദേഹം താഴ്വരയുടെ മധ്യത്തിൽ നിന്ന് ജമറത്തുൽ അഖബയിൽ റമി നടത്തുകയും, എന്നാൽ അവിടെ നിൽക്കാതെ തിരിച്ചുപോവുകയും ഇപ്രകാരം പറയുകയും ചെയ്യുമായിരുന്നു, 'നബി (ﷺ) ഇപ്രകാരം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.'
Reference: ബുഖാരി: ൧൭൫൧