Loading...
Language: Malayalam
قَدَّرَ اللَّهُ وَمَا شَاءَ فَعَلَ
ഖദ്ദറല്ലാഹു വ മാ ശാഅ ഫഅൽ
അല്ലാഹു തീരുമാനിച്ചു, അവൻ ഉദ്ദേശിച്ചത് അവൻ ചെയ്തു. അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു: ദുർബലനായ വിശ്വാസിയേക്കാൾ ശക്തനായ വിശ്വാസിയാണ് അല്ലാഹുവിന് കൂടുതൽ പ്രിയപ്പെട്ടവനും ഉത്തമനും. എല്ലാവരിലും നന്മയുണ്ട്. അതിനാൽ (പരലോകത്ത്) നിങ്ങൾക്ക് എന്താണോ ഉപകരിക്കുന്നത് അതിൽ ആഗ്രഹം വെക്കുക, അല്ലാഹുവിൻ്റെ സഹായം തേടുക, തളർന്നുപോകരുത്. (പ്രയാസങ്ങളുടെ രൂപത്തിൽ) എന്തെങ്കിലും നിങ്ങൾക്ക് ബാധിച്ചാൽ ഇപ്രകാരം പറയരുത്: ഞാനത് ചെയ്തിരുന്നെങ്കിൽ അങ്ങനെ സംഭവിക്കില്ലായിരുന്നുവല്ലോ. മറിച്ച് ഇപ്രകാരം പറയുക: (മുകളിൽ നൽകിയ ദുആ പറയുക). കാരണം നിങ്ങളുടെ 'എങ്കിൽ' എന്നത് പിശാചിന് (കവാടം) തുറന്നുകൊടുക്കുന്നു.
Reference: മുസ്ലിം: ൨൬൬൪