Loading...
Language: Malayalam
അല്ലാഹു (സുബ്ഹാനഹു വ തആലാ) പറയുന്നു -
إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ ﴿١﴾ وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ ﴿٢﴾ لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴿٣﴾ تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ﴿٤﴾ سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ ﴿٥﴾
ഇന്നാ അൻസൽനാഹു ഫീ ലൈലതിൽ-ഖദ്ർ. വാ മാ അദ്റാക മാ ലൈലതുൽ-ഖദ്ർ. ലൈലതുൽ-ഖദ്രി ഖൈറും-മിൻ അൽഫി ശഹർ. തനസ്സലുൽ-മലാഇകതു വർ-റൂഹു ഫീഹാ ബി-ഇദ്നി റബ്ബിഹിം മിൻ കുല്ലി അംർ. സലാമുൻ ഹിയ ഹത്താ മത്വ് ലഇൽ-ഫജ്ർ.
(1) തീർച്ചയായും നാം ഇതിനെ (ഖുർആനിനെ) നിർണ്ണയത്തിന്റെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. (2) നിർണ്ണയത്തിന്റെ രാത്രി എന്നാൽ എന്താണെന്ന് നിനക്കറിയാമോ? (3) നിർണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാൾ ഉത്തമമാകുന്നു. (4) തങ്ങളുടെ രക്ഷിതാവിന്റെ അനുമതിയോടെ സകല കാര്യങ്ങളുമായി മലക്കുകളും ആത്മാവും അതിൽ ഇറങ്ങി വരുന്നു. (5) പ്രഭാതോദയം വരെ അത് സമാധാനമത്രെ.
Reference: സൂറ അൽ-ഖദ്ർ ൯൭:൧-൫