Loading...
Language: Malayalam
اَللَّهُ أَحَدٌ، اللَّهُ الصَّمَدُ، لَمْ يَلِدْ وَلَمْ يُولَدْ، وَلَمْ يَكُن لَّهُ كُفُوًا أَحَدٌ
അല്ലാഹു അഹദ്. അല്ലാഹുസ്-സ്വമദ്. ലം യലിദ് വലം യൂലദ്. വലം യകുൻ ലഹു കുഫുവൻ അഹദ്
അവൻ അല്ലാഹുവാകുന്നു, ഏകൻ. അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവൻ ആർക്കും ജന്മം നൽകിയിട്ടില്ല, അവൻ ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരും തന്നെയില്ല. അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു: ആളുകൾ അന്യോന്യം ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കും, അവസാനം ഈ ചോദ്യം ഉന്നയിക്കപ്പെടും: അല്ലാഹു സകല കാര്യങ്ങളും സൃഷ്ടിച്ചു, എന്നാൽ അല്ലാഹുവെ ആരാണ് സൃഷ്ടിച്ചത്? അത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നവൻ ഇപ്രകാരം പറയണം: (മുകളിൽ നൽകിയ ദുആ പറയുക). ശേഷം അവൻ തൻ്റെ ഇടത് ഭാഗത്തേക്ക് മൂന്ന് തവണ തുപ്പുകയും പിശാചിൽ നിന്ന് അല്ലാഹുവിനോട് ശരണം തേടുകയും ചെയ്യട്ടെ.
Reference: ഹസൻ. അബൂ ദാവൂദ്: 4722