Loading...
Language: Malayalam
അബ്ദുള്ളാഹിബ്നു ഉമർ (റ) നിവേദനം ചെയ്തു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഒരു സദസ്സിൽ ഈ ദുആ നൂറു തവണ പറയുമായിരുന്നത് ഞങ്ങൾ എണ്ണാറുണ്ടായിരുന്നു -
رَبِّ اغْفِرْ لِي وَتُبْ عَلَيَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ (الْغَفُوْرُ)
റബ്ബിഗ്ഫിർലീ വ തുബ് അലയ്യ ഇന്നക അൻതത്-തവ്വാബുർ-റഹീം [മറ്റൊരു നിവേദനത്തിൽ 'അർ-റഹീം' എന്നതിന് പകരം 'അൽ-ഗഫൂർ' എന്നാണുള്ളത്]
രക്ഷിതാവേ, എന്നോട് പൊറുക്കുകയും എൻ്റെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ, തീർച്ചയായും നീ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. മറ്റൊരു നിവേദനത്തിൽ "കരുണാനിധി" എന്നതിന് പകരം "ഏറെ പൊറുക്കുന്നവൻ (അൽ-ഗഫൂർ)" എന്നാണുള്ളത്.
Reference: സ്വഹീഹ്. അബൂ ദാവൂദ്: 1516