Loading...
Language: Malayalam
അല്ലാഹു പറയുന്നു:
وَالَّذِينَ إِذَا فَعَلُوا فٰحِشَةً أَوْ ظَلَمُوٓا أَنفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَن يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلٰى مَا فَعَلُوا وَهُمْ يَعْلَمُونَ
വല്ലദീന ഇദാ ഫഅലൂ ഫാഹിശതൻ ഔ ളലമൂ അൻഫുസഹും ദകറുല്ലാഹ ഫസ്തഗ്ഫറൂ ലി ദുനൂബിഹിം, വ മൻ യഗ്ഫിറുദ്ദുനൂബ ഇല്ലല്ലാഹു, വ ലം യുസിർറൂ അലാ മാ ഫഅലൂ വഹും യഅ്ലമൂൻ
വല്ല നീചകൃത്യവും ചെയ്തുപോയാൽ, അഥവാ തങ്ങളോട് തന്നെ വല്ല ദ്രോഹവും ചെയ്തുപോയാൽ അല്ലാഹുവെ ഓർക്കുകയും തങ്ങളുടെ പാപങ്ങൾക്ക് മാപ്പുതേടുകയും ചെയ്യുന്നവരാണവർ. പാപങ്ങൾ പൊറുക്കാൻ അല്ലാഹുവല്ലാതെ ആരാണുള്ളത്? ചെയ്തുപോയ തെറ്റിൽ ബോധപൂർവ്വം ഉറച്ചുനിൽക്കാത്തവരുമാണവർ. (സൂറത്ത് ആലു ഇംറാൻ 3:135)
Reference: സൂറ ആലു ഇമ്രാൻ ൩:൧൩൫