Loading...
Language: Malayalam
അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) നിവേദനം ചെയ്തു: "അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഞങ്ങളെ നമസ്കാരത്തിനുള്ള തശഹുദും ആവശ്യങ്ങൾക്കുള്ള (ഖുതുബതുൽ ഹാജ) തശഹുദും പഠിപ്പിച്ചു." അദ്ദേഹം പറഞ്ഞു: "നമസ്കാരത്തിനുള്ള തശഹുദ് ഇപ്രകാരമാണ്:
إِنَّ الْحَمْدَ لِلَّهِ نَحْمَدُهُ وَنَسْتَعِينُهُ وَنَسْتَغْفِرُهُ وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللَّهُ فَلَا مُضِلَّ لَهُ وَمَنْ يُضْلِلْ فَلَا هَادِيَ لَهُ أَشْهَدُ أَنْ لَّا إِلَهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنْتُمْ مُّسْلِمُونَ يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًۭا سَدِيدًا يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَنْ يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا
ഇന്നൽ ഹംദലില്ലാഹ്, നഹ്മദുഹു വ നസ്തഈനുഹു വ നസ്തഗ്ഫിറുഹു, വ നഊദുബില്ലാhi മിൻ ശുറൂരി അൻഫുസിനാ വ മിൻ സയ്യിആത്തി അഅ്മാലിനാ, മൻ യഹ്ദിഹില്ലാഹു ഫലാ മുദില്ല ലഹു, വമൻ യുദ്ലിൽ ഫലാ ഹാദിയ ലഹു, അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹു, വ അശ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വ റസൂലുഹു യാ അയ്യുഹല്ലദീന ആമനുത്തഖുല്ലാഹ ഹഖ്ഖ തുഖാതിഹി വലാ തമൂതുന്ന ഇല്ലാ വ അൻതും മുസ്ലിമൂൻ യാ അയ്യുഹന്നാസുത്തഖൂ റബ്ബകുമുല്ലദീ ഖലഖകും മിൻ നഫ്സിൻ വാഹിദതിൻ, വ ഖലഖ മിൻഹാ സൗജഹാ, വബസ്സ മിൻഹുമാ രിജാലൻ കസീറൻ വ നിസാഅൻ, വത്തഖുല്ലാഹല്ലദീ തസാഅലൂന ബിഹീ വൽ അർഹാം, ഇന്നല്ലാഹ കാന അലൈകും റഖീബാ യാ അയ്യുഹല്ലദീന ആമനുത്തഖുല്ലാഹ വ ഖൂലൂ ഖൗലൻ സദീദാ, യുസ്ലിഹ് ലകും അഅ്മാലകും വ യഗ്ഫിർ ലകും ദുനൂബകും, വമൻ യുത്വിഇല്ലാഹ വ റസൂലഹു ഫഖദ് ഫാസ ഫൗസൻ അളീമാ
സർവ്വസ്തുതിയും അല്ലാഹുവിനാകുന്നു, ഞങ്ങൾ അവനെ സ്തുതിക്കുന്നു, ഞങ്ങൾ അവനോട് സഹായം തേടുകയും അവനോട് പാപമോചനം അപേക്ഷിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ സ്വന്തം മനസ്സുകളുടെ തിന്മകളിൽ നിന്നും പ്രവർത്തനങ്ങളിലെ തിന്മകളിൽ നിന്നും ഞങ്ങൾ അല്ലാഹുവിനോട് ശരണം തേടുന്നു. അല്ലാഹു നേർവഴിയിലാക്കിയവനെ പിഴപ്പിക്കാൻ ആർക്കുമാവില്ല, അല്ലാഹു പിഴപ്പിച്ചവനെ നേർവഴിയിലാക്കാനും ആർക്കുമാവില്ല. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു, മുഹമ്മദ് (ﷺ) അവൻ്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. (തുടർന്ന് താഴെ പറയുന്ന ആയത്തുകൾ പാരായണം ചെയ്യുക) സത്യവിശ്വാസികളേ! നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക, നിങ്ങൾ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കരുത്; [1] മനുഷ്യരേ! നിങ്ങളെ ഒരൊറ്റ ദേഹത്തിൽ നിന്ന് സൃഷ്ടിക്കുകയും അതിൽ നിന്നുതന്നെ അതിൻ്റെ ഇണയെ സൃഷ്ടിക്കുകയും അവർ ഇരുവരിലൂടെയുമായി അനേകം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുക. ഏതൊരുവനെ മുൻനിർത്തി നിങ്ങൾ അന്യോന്യം അവകാശങ്ങൾ ചോദിക്കുന്നുവോ ആ അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. കുടുംബ ബന്ധങ്ങളെയും (നിങ്ങൾ സൂക്ഷിക്കുക). തീർച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്; [2] സത്യവിശ്വാസികളേ! നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ശരിയായ വാക്ക് പറയുകയും ചെയ്യുക. എങ്കിൽ അവൻ നിങ്ങൾക്ക് നിങ്ങളുടെ കർമ്മങ്ങൾ നന്നാക്കിത്തരികയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹുവെയും അവൻ്റെ ദൂതനെയും ആർ അനുസരിക്കുന്നുവോ അവൻ വലിയൊരു വിജയം നേടിയിരിക്കുന്നു. [3] അതിനുശേഷം അവന് ആവശ്യമായകാര്യങ്ങളെ കുറിച്ച് (പ്രസംഗത്തിൽ) സംസാരിക്കാം. [4]
Reference: [൧] സൂറ ആലു ഇമ്രാൻ : ൩:൧൦൨ [൨] സൂറ അന്നിസാഅ് : ൪:൧ [൩] സൂറ അൽ-അഹ്സാബ്: ൩൩:൭൦-൭൧ സ്വഹീഹ് (അൽബാനി) തിർമിദി : ൧൧൦൫