Loading...
Language: Malayalam
رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ ﴿١٢٧﴾ رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَا أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا ۖ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ ﴿١٢٨﴾
റബ്ബനാ തഖബ്ബൽ മിന്നാ ഇന്നക അൻതസ്സമീഉൽ അലീം. റബ്ബനാ വജ്അൽനാ മുസ്ലിമൈനി ലക വ മിൻ ദുർരിയ്യതിനാ ഉമ്മതൻ മുസ്ലിമതൻ ലക വ അരിനാ മനാസികനാ വ തുബ് അലൈനാ ഇന്നക അൻതത്തവ്വാബുർറഹീം
(127) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽ നിന്ന് നീയിത് സ്വീകരിക്കേണമേ. തീർച്ചയായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു. (128) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ ഇരുവരെയും നിനക്ക് കീഴ്പെടുന്നവരാക്കുകയും ഞങ്ങളുടെ സന്തതികളിൽ നിന്ന് നിനക്ക് കീഴ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും ചെയ്യേണമേ. ഞങ്ങളുടെ ആരാധനാക്രമങ്ങൾ ഞങ്ങൾക്ക് നീ കാണിച്ചുതരികയും ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ പശ്ചാത്താപം ധാരാളമായി സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. (സൂറത്തുൽ ബഖറ 2:127-128)
Reference: സൂറ അൽ-ബഖറ ൨:൧൨൭-൧൨൮