Loading...
Language: Malayalam
رَبَّنَا وَسِعْتَ كُلَّ شَيْءٍ رَّحْمَةً وَعِلْمًا فَاغْفِرْ لِلَّذِينَ تَابُوا وَاتَّبَعُوا سَبِيلَكَ وَقِهِمْ عَذَابَ الْجَحِيمِ ﴿٧﴾ رَبَّنَا وَأَدْخِلْهُمْ جَنَّاتِ عَدْنٍ الَّتِي وَعَدتَّهُمْ وَمَن صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ ۚ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ ﴿٨﴾ وَقِهِمُ السَّيِّئَاتِ ۚ وَمَن تَقِ السَّيِّئَاتِ يَوْمَئِذٍ فَقَدْ رَحِمْتَهُ ۚ وَذَٰلِكَ هُوَ الْفَوْزُ الْعَظِيمُ ﴿٩﴾
റബ്ബനാ വസിഅ്ത കുല്ല ശൈഇൻ റഹ്മതൻ വ ഇൽമൻ ഫഗ്ഫിർ ലില്ലദീന താബൂ വത്തബഊ സബീലക വ ഖിഹിം അദാബൽ ജഹീം. റബ്ബനാ വ അദ്ഖിൽഹും ജന്നാതി അദ്നിനില്ലതീ വഅദ്തഹും വ മൻ സ്വലഹ മിൻ ആബാഇഹിം വ അസ്വാജിഹിം വ ദുർരിയ്യാതിഹിം ഇന്നക അന്തൽ അസീസുൽ ഹകീം. വ ഖിഹിമുസ്സയ്യിആതി വമൻ തഖിസ്സയ്യിആതി യൗമഇദിൻ ഫഖദ് റഹിംതഹൂ വദാലിക ഹുവൽ ഫൗസുൽ അസീം
(മലക്കുകൾ പറയും) ഞങ്ങളുടെ രക്ഷിതാവേ, നിൻ്റെ കാരുണ്യവും അറിവും സർവ്വകാര്യങ്ങളെയും ഉൾക്കൊള്ളുന്നതായിരിക്കുന്നു. അതിനാൽ പശ്ചാത്തപിക്കുകയും നിൻ്റെ മാർഗ്ഗം പിന്തുടരുകയും ചെയ്യുന്നവർക്ക് നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷയിൽ നിന്ന് കാത്തുരക്ഷിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, അവർക്ക് നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വർഗ്ഗങ്ങളിൽ അവരെയും, അവരുടെ പിതാക്കൾ, ഭാര്യമാർ, സന്തതികൾ എന്നിവരിൽ നിന്ന് സദ്വൃത്തരായിട്ടുള്ളവരെയും നീ പ്രവേശിപ്പിക്കേണമേ. തീർച്ചയായും നീ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും. അവരെ നീ തിന്മകളിൽ നിന്ന് കാത്തുരക്ഷിക്കുകയും ചെയ്യേണമേ. അന്നേ ദിവസം നീ ഏതൊരാളെ തിന്മകളിൽ നിന്ന് കാത്തുരക്ഷിക്കുന്നുവോ അവനോട് തീർച്ചയായും നീ കരുണ കാണിച്ചിരിക്കുന്നു. അതുതന്നെയാണ് മഹത്തായ ഭാഗ്യം. (സൂറത്തുൽ ഗാഫിർ 40:7-9)
Reference: സൂറ ഗാഫിർ ൪൦:൭-൯