Loading...
Language: Malayalam
اَللَّهُمَّ اكْفِنِيْ بِحَلَالِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ
അല്ലാഹുമ്മക്ഫിനീ ബി ഹലാലിക അൻ ഹറാമിക വഅഗ്നിനീ ബി ഫദ്ലിക അമ്മൻ സിവാക
അല്ലാഹുവേ, ഹറാമായവക്ക് പകരം ഹലാലായവ കൊണ്ട് എന്നെ നീ സമ്പന്നനാക്കുകയും (മതിയാക്കുകയും), നീ അല്ലാത്തവരിൽ നിന്നെല്ലാം എന്നെ നീ ധന്യനാക്കുകയും ചെയ്യേണമേ. അലി (റ) വിൽ നിന്ന് നിവേദനം: മോചനപത്രം എഴുതിയ ഒരു അടിമ (മുകാതിബ്) അദ്ദേഹത്തിൻ്റെ അടുക്കൽ വന്ന് പറഞ്ഞു: “എൻ്റെ കടം വീട്ടാൻ എനിക്ക് സാധിക്കുന്നില്ല, അതുകൊണ്ട് എന്നെ സഹായിക്കണം.” അലി (റ) ചോദിച്ചു: “അല്ലാഹുവിൻ്റെ റസൂൽ (ﷺ) എനിക്ക് പഠിപ്പിച്ചുതന്ന വാക്കുകൾ ഞാൻ നിനക്ക് പഠിപ്പിച്ചു തരട്ടെയോ? നിനക്ക് സ്വർണ്ണമലയോളം വലുപ്പമുള്ള കടമുണ്ടെങ്കിലും അല്ലാഹു അത് വീട്ടിത്തരും. അദ്ദേഹം പറഞ്ഞു: (മുകളിൽ പറഞ്ഞ ദുആയാണ് പഠിപ്പിച്ചത്).
Reference: ഹസൻ. തിർമിദി: 3563