Loading...
Language: Malayalam
അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: ഉറങ്ങാൻ പോകുമ്പോൾ അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഞങ്ങളോട് ഇപ്രകാരം പറയാൻ നിർദ്ദേശിക്കാറുണ്ടായിരുന്നു:
اَللَّهُمَّ رَبَّ السَّمَوَاتِ السَّبْعِ وَرَبَّ الْأَرْضِ، وَرَبَّ الْعَرْشِ الْعَظِيمِ، رَبَّنَا وَرَبَّ كُلِّ شَيْءٍ، فَالِقَ الْحَبِّ وَالنَّوَى، وَمُنْزِلَ التَّوْرَاةِ وَالْإِنْجِيلِ، وَالْفُرْقَانِ، أَعُوْذُ بِكَ مِنْ شَرِّ كُلِّ شَيْءٍ أَنْتَ آخِذٌ بِنَاصِيَتِهِ اَللَّهُمَّ أَنْتَ الْأَوَّلُ فَلَيْسَ قَبْلَكَ شَيْءٌ، وَأَنْتَ الْآخِرُ فَلَيسَ بَعْدَكَ شَيْءٌ، وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَيْءٌ، وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَيْءٌ، اِقْضِ عَنَّا الدَّيْنَ وَأَغْنِنَا مِنَ الْفَقْرِ
അല്ലാഹുമ്മ റബ്ബസ്സമാവാതിസ്സബ്ഇ, വ റബ്ബൽ അർദി, വ റബ്ബൽ അർശിൽ അളീം, റബ്ബനാ വ റബ്ബ കുല്ലി ശൈഇൻ, ഫാലിഖൽ ഹബ്ബി വന്നവാ, വ മുൻസിലത്തൗറാതി വൽ ഇൻജീലി, വൽ ഫുർഖാൻ, അഊദുബിക മിൻ ശർറി കുല്ലി ശൈഇൻ അൻത ആഖിദുൻ ബിനാസിയതിഹി. അല്ലാഹുമ്മ അൻതൽ അവ്വലു ഫലയ്സ ഖബ്ലക ശൈഉൻ, വ അൻതൽ ആഖിറു ഫലയ്സ ബഅ്ദക ശൈഉൻ, വ അൻതദ്വാഹിറു ഫലയ്സ ഫൗഖക ശൈഉൻ, വ അൻതൽ ബാത്വിനു ഫലയ്സ ദൂനക ശൈഉൻ, ഇഖ്ദി അന്നദ്ദയ്ന വ അഗ്നിനാ മിനൽ ഫഖ്ർ.
ഏഴ് ആകാശങ്ങളുടെയും മഹത്തായ അർഷിൻ്റെയും നാഥനായ അല്ലാഹുവേ, ഞങ്ങളുടെയും എല്ലാ വസ്തുക്കളുടെയും രക്ഷിതാവേ, വിത്തുകളും ഈത്തപ്പഴക്കുരുവും പിളർക്കുന്നവനേ, തൗറാത്തും ഇൻജീലും ഫുർഖാനും (ഖുർആൻ) അവതരിപ്പിച്ചവനേ, നീ നെറുകയിൽ പിടിക്കുന്ന എല്ലാ വസ്തുക്കളുടെയും തിന്മകളിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, നീയാണ് ആദ്യത്തെവൻ, അതിനാൽ നിനക്ക് മുമ്പ് യാതൊന്നുമില്ല. നീയാണ് അവസാനത്തെവൻ, അതിനാൽ നിനക്ക് ശേഷം യാതൊന്നുമില്ല. നീയാണ് ഏറ്റവും മുകളിലുള്ളവൻ, അതിനാൽ നിനക്ക് മുകളിലായി യാതൊന്നുമില്ല. നീയാണ് ഏറ്റവും അടുത്തുള്ളവൻ (അദൃശ്യനായവൻ), അതിനാൽ നിന്നെക്കാൾ അടുത്തായി മറ്റൊന്നുമില്ല. ഞങ്ങളുടെ കടങ്ങൾ വീട്ടിത്തരികയും ദാരിദ്ര്യത്തിൽ നിന്ന് ഞങ്ങളെ സമ്പന്നരാക്കുകയും ചെയ്യേണമേ.
Reference: മുസ്ലിം: 2713, സ്വഹീഹ്. തിർമിദി: 3481