Loading...
Language: Malayalam
അബ്ദില്ലാഹിബ്നു അബീ റബീഅ (റ) വിൽ നിന്ന് നിവേദനം: നബി (ﷺ) എന്നിൽ നിന്ന് നാൽപ്പതിനായിരം കടം വാങ്ങിയിരുന്നു, അവിടുത്തേക്ക് കുറെ സ്വത്ത് ലഭിച്ചപ്പോൾ അതെനിക്ക് മടക്കിത്തരികയും ഇപ്രകാരം പറയുകയും ചെയ്തു:
بَارَكَ اللَّهُ لَكَ فِي أَهْلِكَ وَمَالِكَ، إِنَّمَا جَزَاءُ السَّلَفِ الْحَمْدُ وَالْأَدَاءُ
ബാറകല്ലാഹു ലക ഫീ അഹ്ലിക വമാലിക ഇന്നമാ ജസാഉസ്സലഫിൽ ഹംദു വൽ അദാഅ്
നിൻ്റെ കുടുംബത്തിലും നിൻ്റെ സമ്പത്തിലും അല്ലാഹു നിനക്ക് അനുഗ്രഹം (ബറകത്ത്) ചൊരിയട്ടെ, തീർച്ചയായും കടം നൽകിയതിനുള്ള പ്രതിഫലം സ്തുതിയും (വാങ്ങിയത്) മടക്കി നൽകലുമാണ്.
Reference: സ്വഹീഹ്. നസാഇ: 4683