Loading...
Language: Malayalam
لَا إِلَهَ إِلَّا اللَّهُ، الْعَظِيْمُ الْحَلِيْمُ لَا إِلَهَ إِلَّا اللَّهُ، رَبُّ الْعَرْشِ الْعَظِيْمِ لَا إِلَهَ إِلَّا اللَّهُ، رَبُّ السَّمَاوَاتِ، وَرَبُّ الْأَرْضِ، وَرَبُّ الْعَرْشِ الْكَرِيْمِ
ലാ ഇലാഹ ഇല്ലല്ലാഹുൽ അലീമുൽ ഹലീം, ലാ ഇലാഹ ഇല്ലല്ലാഹു റബ്ബുൽ അർശിൽ അലീം, ലാ ഇലാഹ ഇല്ലല്ലാഹു റബ്ബുസ്സമാവാതി വ റബ്ബുൽ അർദി വ റബ്ബുൽ അർശിൽ കരീം
മഹാനും സഹനശീലനുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. മഹത്തായ അർഷിൻ്റെ നാഥനായ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. ആകാശ ഭൂമികളുടെ നാഥനും ആദരണീയമായ അർഷിൻ്റെ രക്ഷിതാവുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. പ്രയാസങ്ങൾ നേരിടുമ്പോൾ നബി (ﷺ) അല്ലാഹുവിനോട് ഇപ്രകാരം (മുകളിൽ പറഞ്ഞ ദുആ) പ്രാർത്ഥിക്കാറുണ്ടായിരുന്നു. [1] അലി (റ) പറയുന്നു: ഉത്കണ്ഠയും പ്രയാസവുമുള്ള സമയങ്ങളിൽ അല്ലാഹുവിൻ്റെ റസൂൽ (ﷺ) എനിക്ക് ഈ ദുആ പഠിപ്പിച്ചുതന്നിട്ടുണ്ട്. [2]
Reference: [1] ബുഖാരി: 6346 [2] സ്വഹീഹ് ഇബ്നു ഹിബ്ബാൻ 3/147, മുസ്നദ് അഹ്മദ് 194