Loading...
Language: Malayalam
اَللَّهُ اَللَّهُ رَبِّي لَا أُشْرِكُ بِهِ شَيْئًا
അല്ലാഹു അല്ലാഹു റബ്ബീ ലാ ഉശ്രികു ബിഹി ശൈഅൻ.
അല്ലാഹു, അല്ലാഹുവാണ് എൻ്റെ രക്ഷിതാവ്. അവനോട് ഞാൻ യാതൊന്നിനെയും പങ്കുചേർക്കുന്നില്ല. അസ്മാ ബിൻത് ഉമൈസ് (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) എന്നോട് പറഞ്ഞു: "പ്രയാസമുള്ള സമയങ്ങളിൽ ചൊല്ലാനുള്ള ഒരുകാര്യം ഞാൻ നിനക്ക് പഠിപ്പിച്ചു തരട്ടെയോ? (അവ ഇപ്രകാരമാണ്: മുകളിൽ പറഞ്ഞ ദുആ)"
Reference: അബൂ ദാവൂദ് : ൧൫൨൫