Loading...
Language: Malayalam
قَدَرُ اللَّهِ وَمَا شَاءَ فَعَلَ
ഖദറുല്ലാഹി വ മാ ശാഅ ഫഅൽ
അത് അല്ലാഹുവിൻ്റെ തീരുമാനമാണ്, അവൻ ഉദ്ദേശിക്കുന്നതെന്തും അവൻ പ്രവർത്തിക്കുന്നു. അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു: കരുത്തുറ്റ ഒരു വിശ്വസി ദുർബലനായൊരു വിശ്വാസിയെക്കാൾ ഉത്തമനും അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവനുമാണ്, എന്നാൽ എല്ലാ വിശ്വാസികളിലും നല്ലതുണ്ട്. ആകയാൽ, (പരലോകത്ത്) നിനക്ക് എന്തൊന്ന് ഉപകാരം ചെയ്യുമോ അത് നീ ആഗ്രഹിക്കുകയും അല്ലാഹുവിനോട് സഹായം ചോദിക്കുകയും ചെയ്യുക. അതുപോലെ നീ നിരാശനാകരുത്, ഇനി നിനക്ക് എന്തെങ്കിലും (പ്രയാസങ്ങളുടെ രൂപത്തിൽ) ബാധിക്കുകയാണെങ്കിൽ: ഞാൻ ഇന്ന കാര്യം ചെയ്തിരുന്നില്ലെങ്കിൽ, അങ്ങനെയും ഇങ്ങനെയും സംഭവിക്കില്ലായിരുന്നു എന്ന് പറയരുത്, പകരം, (മുകളിൽ പറഞ്ഞ ദുആ) എന്ന് നീ പറയുക. കാരണം, ആ "എങ്കിൽ" എന്ന വാക്ക് പിശാചിന് (നിൻ്റെ മനസ്സിലേക്കുള്ള) വാതിൽ തുറന്നുനൽകുന്നു.
Reference: മുസ്ലിം: 2664