Loading...
Language: Malayalam
اَلْحَمْدُ لِلَّهِ الَّذِي عَافَانِيْ مِمَّا ابْتَلَاكَ بِهِ وَفَضَّلَنِيْ عَلَى كَثِيْرٍ مِمَّنْ خَلَقَ تَفْضِيْلًا
അൽഹംദു ലില്ലാഹില്ലദീ ആഫാനീ മിമ്മബ്തലാക ബിഹി, വ ഫദ്ദലനീ അലാ കസീറിൻ മിമ്മൻ ഖലഖ തഫ്ദീല
നിന്നെ പരീക്ഷിച്ച ആ ബുദ്ധിമുട്ടിൽ നിന്ന് എന്നെ സുരക്ഷിതനാക്കുകയും, അവൻ്റെ ധാരാളം സൃഷ്ടികളെക്കാൾ എന്നെ ആദരവുള്ളവനാക്കുകയും ചെയ്ത അല്ലാഹുവിനാണ് സർവ്വസ്തുതിയും. ഉമർ (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു: "ഒരാൾ വിപത്തിൽ അകപ്പെട്ട മറ്റൊരാളെ കാണുകയും തുടർന്ന്: (മുകളിൽ പറഞ്ഞ ദുആ) പറയുകയും ചെയ്താൽ തൻ്റെ ജീവിതകാലം മുഴുവൻ അവൻ അത്തരം വിപത്തുകളിൽ നിന്ന് സംരക്ഷിക്കപ്പെടും." ഹുസൈൻ (റ) വിൻ്റെ പേരക്കുട്ടി മുഹമ്മദ് അൽ-ബാഖിർ (റ) പറഞ്ഞു: വിപത്തുകൾ ബാധിച്ച വ്യക്തി കേൾക്കാത്ത രീതിയിൽ ശബ്ദമുണ്ടാക്കാതെ വേണം ഈ ദുആ പാരായണം ചെയ്യാൻ.
Reference: സ്വഹീഹ്. തിർമിദി: 3431, 3432