Loading...
Language: Malayalam
ഇബ്നു അബ്ബാസ് (റ) പറഞ്ഞു: ഭയത്തിൻ്റെയോ പ്രയാസത്തിൻ്റെയോ സമയങ്ങളിൽ അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഈ വാക്കുകൾ പറയാറുണ്ടായിരുന്നു:
لَا إِلَهَ إِلَّا اللَّهُ، الْعَظِيْمُ الْحَلِيْمُ لَا إِلَهَ إِلَّا اللَّهُ، رَبُّ الْعَرْشِ الْعَظِيْمِ لَا إِلَهَ إِلَّا اللَّهُ، رَبُّ السَّمَاوَاتِ، وَرَبُّ الْأَرْضِ، وَرَبُّ الْعَرْشِ الْكَرِيمِ
ലാ ഇലാഹ ഇല്ലല്ലാഹുൽ അളീമുൽ ഹലീം, ലാ ഇലാഹ ഇല്ലല്ലാഹു റബ്ബുൽ അർഷിൽ അളീം, ലാ ഇലാഹ ഇല്ലല്ലാഹു റബ്ബുസ്സമാവാത്തി വ റബ്ബുൽ അർളി വ റബ്ബുൽ അർഷിൽ കരീം
മഹാനും സഹനശീലനുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. മഹത്തായ സിംഹാസനത്തിൻ്റെ നാഥനായ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. ആകാശങ്ങളുടെ നാഥനും, ഭൂമിയുടെ നാഥനും, ആദരണീയമായ സിംഹാസനത്തിൻ്റെ നാഥനുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല.
Reference: ബുഖാരി 7431