Loading...
Language: Malayalam
اَللَّهُ أَكْبَرُ، اَللَّهُ أَعَزُّ مِنْ خَلْقِهِ جَمِيعًا، اَللَّهُ أَعَزُّ مِمَّا أَخَافُ وَأَحْذَرُ، أَعُوْذُ بِاللَّهِ الَّذِي لَا إِلَهَ إِلَّا هُوَ الْمُمْسِكِ السَّمَوَاتِ السَّبْعِ أَنْ يَقَعْنَ عَلَى الْأَرْضِ إِلَّا بِإِذْنِهِ، مِنْ شَرِّ عَبْدِكَ فُلَانٍ، وَجُنُودِهِ وَأَتْبَاعِهِ وَأَشْيَاعِهِ، مِنَ الْجِنِّ وَالْإِنْسِ، اَللَّهُمَّ كُنْ لِي جَارًا مِنْ شَرِّهِمْ، جَلَّ ثَنَاؤُكَ وَعَزَّ جَارُكَ، وَتَبَارَكَ اسْمُكَ، وَلَا إِلَهَ غَيْرُكَ
അല്ലാഹു അക്ബർ, അല്ലാഹു അഅസ്സു മിൻ ഖൽഖിഹി ജമീഅൻ, അല്ലാഹു അഅസ്സു മിമ്മാ അഖാഫു വ അഹ്ദറു, അഊദു ബില്ലാഹില്ലദീ ലാ ഇലാഹ ഇല്ലാ ഹുവൽ മുംസികിസ്സമാവാതിസ്സബ്ഇ അൻ യഖഅ്ന അലൽ അർളി ഇല്ലാ ബിഇദ്നിഹി, മിൻ ശർറി അബ്ദിക (ഇവിടെ വ്യക്തിയുടെ പേര് പറയുക), വ ജുനൂദിഹി വ അത്ബാഇഹി വ അശ്യാഇഹി, മിനൽ ജിന്നി വൽ ഇൻസി, അല്ലാഹുമ്മ കുൻ ലീ ജാറൻ മിൻ ശർറിഹിം, ജല്ല സനാഉക വ അസ്സ ജാറുക, വ തബാറകസ്മുക, വ ലാ ഇലാഹ ഗൈറുക
അല്ലാഹു ഏറ്റവും വലിയവനും അവൻ്റെ എല്ലാ സൃഷ്ടികളെക്കാളും പ്രതാപവാനുമാണ്. ഞാൻ ഭയക്കുന്നതിനേക്കാളുമെല്ലാം പ്രതാപവാനാണവൻ. ആരാധനക്കർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല, അങ്ങനെയുള്ള അല്ലാഹുവിൽ ഞാൻ അഭയം തേടുന്നു. ഏഴ് ആകാശങ്ങളെയും അവൻ്റെ നിർദ്ദേശപ്രകാരമല്ലാതെ ഭൂമിയിൽ പതിക്കാതെ കാത്തുസൂക്ഷിക്കുന്നത് അവനാണ്. (അല്ലാഹുവേ, ഞാൻ നിന്നിൽ അഭയം തേടുന്നു) നിൻ്റെ അടിമയായ (ഇവിടെ വ്യക്തിയുടെ പേര് പറയുക) ഇന്നയാളുടെ തിന്മകളിൽ നിന്നും, അവൻ്റെ സഹായികളുടെയും, അനുയായികളുടെയും സിൽബന്തികളുടെയും മനുഷ്യനിലും ജിന്നിലുമുള്ള തിന്മകളിൽ നിന്നും. അല്ലാഹുവേ, അവരുടെ തിന്മകൾക്കെതിരെ നീ എനിക്കൊരു സംരക്ഷണമാകേണമേ. നിനക്കുള്ള സ്തുതികൾ മഹത്വമേറിയതും നിൻ്റെ സംരക്ഷണം മഹത്തരവുമാണ്. നിൻ്റെ നാമം അനുഗ്രഹീതമാണ്, നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു: ആളുകളിൽ ഭീതിയുണ്ടാക്കുന്ന ശക്തനായൊരു വ്യക്തിയെ നിങ്ങൾ കാണുകയും, അവൻ നിങ്ങളെ ഉപദ്രവിച്ചേക്കുമെന്ന് നിങ്ങൾ ഭയപ്പെടുകയും ചെയ്താൽ മൂന്ന് തവണ ഇങ്ങനെ പറയുക: (മുകളിൽ പറഞ്ഞ ദുആ)
Reference: സ്വഹീഹ്. അദബുൽ മുഫ്റദ്: 708