Loading...
Language: Malayalam
നബിയുടെ (ﷺ) സ്വഹാബികളിലൊരാൾ തന്നെ ആരെങ്കിലും പ്രശംസിക്കുമ്പോൾ ഇപ്രകാരം പറയുന്ന സ്വഭാവമുള്ളയാളായിരുന്നു:
اَللَّهُمَّ لَا تُؤَاخِذْنِي بِمَا يَقُولُونَ، وَاغْفِرْ لِي مَا لَا يَعْلَمُونَ، وَاجْعَلْنِي خَيْرًا مِمَّا يَظُّنُّونَ
അല്ലാഹുമ്മ ലാ തുആഖിദ്നീ ബിമാ യഖൂലൂൻ, വഗ്ഫിർ ലീ മാ ലാ യഅ്ലമൂൻ വജ്അൽനീ ഖൈറമ്മിമ്മാ യദുന്നൂൻ
അല്ലാഹുവേ, അവർ പറയുന്നതിൻ്റെ പേരിൽ എന്നോട് നീ കണക്ക് ചോദിക്കരുതേ, അവർക്കറിയാത്ത കാര്യങ്ങളിൽ എനിക്ക് നീ പൊറുത്തുതരികയും അവർ കരുതുന്നതിനേക്കാൾ എന്നെ നീ മികച്ചവനാക്കുകയും ചെയ്യേണമേ.
Reference: സ്വഹീഹ്. അദബുൽ മുഫ്റദ്: 589