Loading...
Language: Malayalam
رَبِّ اغْفِرْ لِي وَتُبْ عَلَيَّ إِنَّكَ أَنْتَ التَّوَّابُ الْغَفُورُ
റബ്ബിഗ്ഫിർ ലീ വതുബ് അലയ്യ ഇന്നക അൻതത്തവ്വാബുൽ ഗഫൂർ
എൻ്റെ രക്ഷിതാവേ, എനിക്ക് നീ പൊറുത്തുതരികയും എൻ്റെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ, നീ എപ്പോഴും മടങ്ങുന്നവനും, എല്ലാം പൊറുക്കുന്നവനുമാണല്ലോ. ഇബ്നു ഉമർ (റ) പറഞ്ഞു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഏതെങ്കിലുമൊരു സ്ഥലത്തിരിക്കുകയാണെങ്കിൽ, അവിടെനിന്ന് എഴുന്നേൽക്കുന്നതിന് മുമ്പ് അദ്ദേഹം നൂറ് തവണയെങ്കിലും ഇത് (മുകളിൽ കൊടുത്തിരിക്കുന്ന ദുആ) പറയുന്നതായി കണക്കാക്കപ്പെട്ടിരുന്നു.
Reference: സ്വഹീഹ്. തിർമിദി: 3434