Loading...
Language: Malayalam
سُبْحَانَكَ اَللَّهُمَّ وَبِحَمْدِكَ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ
സുബ്ഹാനകല്ലാഹുമ്മ വബിഹംദിക, അശ്ഹദു അൻ ലാ ഇലാഹ ഇല്ലാ അൻത, അസ്തഗ്ഫിറുക വ അതൂബു ഇലൈക
അല്ലാഹുവേ, നീ എത്ര പരിശുദ്ധൻ, നിനക്കാണ് സർവ്വസ്തുതിയും. നീ ഒഴികെ ആരാധനക്കർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. ഞാൻ നിന്നോട് പാപമോചനം തേടുകയും നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു. ആയിശ (റ) പറഞ്ഞു: 'അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഇതല്ലാതെ (മുകളിൽ സൂചിപ്പിച്ച ഈ ദുആ) പറഞ്ഞ് അവസാനിപ്പിക്കാതെ ഒരു സദസ്സിലും ഇരിക്കുകയോ, ഖുർആൻ പാരായണം ചെയ്യുകയോ, ഏതെങ്കിലുമൊരു നമസ്കാരം നിർവ്വഹിക്കുകയോ ചെയ്തിരുന്നില്ല.
Reference: ഹസൻ സ്വഹീഹ്. അബൂ ദാവൂദ്: 4859