Loading...
Language: Malayalam
اَللَّهُمَّ لَا تُؤَاخِذْنِيْ بِمَا يَقُوْلُوْنَ وَاغْفِرْ لِي مَا لَا يَعْلَمُوْنَ (وَاجْعَلْنِيْ خَيْرًا مِمَّا يَظُنُّوْنَ)
അല്ലാഹുമ്മ ലാ തുആഖിദ്നീ ബിമാ യഖൂലൂന, വഗ്ഫിർ ലീ മാ ലാ യഅ്ലമൂന [വജ്അൽനീ ഖൈറമ്മിമ്മാ യദുന്നൂൻ]
അല്ലാഹുവേ, അവർ പറയുന്നതിൻ്റെ പേരിൽ നീ എന്നെ വിചാരണ ചെയ്യരുതേ, അവർക്കറിയാത്ത എൻ്റെ കാര്യങ്ങൾ നീ എനിക്ക് പൊറുത്തുതരികയും ചെയ്യേണമേ [കൂടാതെ അവർ ധരിച്ചുവെച്ചിരിക്കുന്നതിനേക്കാൾ എന്നെ നീ മികച്ചവനാക്കുകയും ചെയ്യേണമേ]. ആരെങ്കിലും തങ്ങളെ പുണ്യാത്മാക്കളെന്ന് വിളിക്കുകയോ പ്രശംസിക്കുകയോ ചെയ്താൽ അസ്വസ്ഥത പ്രകടിപ്പിക്കുക എന്നത് സ്വഹാബികളുടെ പതിവായിരുന്നു. ആരെങ്കിലും അവർ പുകഴ്ത്തുകയാണെങ്കിൽ, അവർ ഇപ്രകാരം പറയുമായിരുന്നു- (മുകളിൽ സൂചിപ്പിച്ച ദുആ)
Reference: സ്വഹീഹ്. അദബുൽ മുഫ്റദ്: 761, ബ്രാക്കറ്റിലുള്ള ഭാഗം (ശുഅബുൽ ഈമാൻ 4/288)