Loading...
Language: Malayalam
ഉമ്മു സലമ (റ) റിപ്പോർട്ട് ചെയ്യുന്നു: (അബൂ സലമ മരണപ്പെട്ടപ്പോൾ) അല്ലാഹുവിന്റെ ദൂതൻ (ﷺ) അദ്ദേഹത്തിന്റെ അരികിൽ വന്നു. അദ്ദേഹത്തിന്റെ കണ്ണുകൾ തുറന്നുവെച്ച നിലയിലായിരുന്നു. പ്രവാചകൻ അത് അടച്ചുകൊടുക്കുകയും തുടർന്ന് ഇങ്ങനെ പറയുകയും ചെയ്തു: ആത്മാവ് പിടിക്കപ്പെടുമ്പോൾ കാഴ്ച അതിനെ പിന്തുടരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള ചിലർ കരയുകയും നിലവിളിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: നിങ്ങൾക്ക് നന്മയല്ലാതെ മറ്റൊന്നും നിങ്ങൾക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കരുത് (പറയരുത്), കാരണം നിങ്ങൾ പറയുന്നതിനൊക്കെ മലക്കുകൾ "ആമീൻ" പറയുന്നുണ്ട്.
Reference: മുസ്ലിം: ൯൨൦