Loading...
Language: Malayalam
ഉമർ ഇബ്നു അബീ സൽമ (റ) നിവേദനം ചെയ്യുന്നു: ഞാൻ അല്ലാഹുവിൻ്റെ റസൂലിൻ്റെ (ﷺ) സംരക്ഷണയിലുള്ള ഒരു ആൺകുട്ടിയായിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ ഞാൻ പാത്രത്തിൻ്റെ പല ഭാഗത്തും എൻ്റെ കൈകൾ വെക്കുമായിരുന്നു. അപ്പോൾ അല്ലാഹുവിൻ്റെ റസൂൽ (ﷺ) എന്നോട് പറഞ്ഞു, “കുട്ടീ! ബിസ്മില്ലാഹ് പറയുക, ഭക്ഷണം കഴിക്കുക, നിങ്ങളുടെ അടുത്ത ഭാഗത്ത് നിന്ന് ഭക്ഷണം കഴിക്കുക! "പിന്നീടുള്ള ഭക്ഷണ സമയങ്ങളിലെല്ലാം ഞാൻ ഈ നിർദ്ദേശങ്ങൾ പാലിച്ചുപോന്നു.
Reference: ബുഖാരി: ൫൩൭൬