Loading...
Language: Malayalam
ആയിശ (റ) നിവേദനം ചെയ്യുന്നു: നബി (ﷺ) ആകാശത്ത് കൊടുങ്കാറ്റുള്ള മേഘങ്ങൾ കാണുമ്പോൾ, അവിടുന്ന് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും വീട്ടിലേക്ക് പ്രവേശിക്കുകയും പുറത്തിറങ്ങുകയും, അവിടുത്തെ മുഖത്ത് ഭയം പ്രകടമാവുകയും ചെയ്തിരുന്നു. മഴ പെയ്തതിന് ശേഷമാണ് അവിടുത്തേക്ക് ആശ്വാസം ലഭിച്ചിരുന്നത്. ഈ കാര്യത്തെക്കുറിച്ച് ഞാൻ ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു:
അല്ലാഹുമ്മ ഇന്നീ അസ്അലുക ഖൈറഹാ, വ ഖൈറ മാ ഫീഹാ, വ ഖൈറ മാ ഉർസിലത് ബിഹി, വാ അഊദു ബിക മിൻ ശർറിഹാ, വ ശർറി മാ ഫീഹാ വ ശർറി മാ ഉർസിലത് ബിഹ്
അല്ലാഹുവേ, ഈ കാറ്റിൻ്റെ നന്മ, ഇതിലൂടെ അയക്കപ്പെട്ട നന്മ, ഇത് ഏതൊരു കാര്യത്തിനുവേണ്ടി അയക്കപ്പെട്ടുവോ അതിൻ്റെ നന്മ എന്നിവ ഞാൻ നിന്നോട് ചോദിക്കുന്നു. ഈ കാറ്റിൻ്റെ തിന്മ, ഇതിലൂടെ അയക്കപ്പെട്ട തിന്മ, ഇത് ഏതൊരു കാര്യത്തിനുവേണ്ടി അയക്കപ്പെട്ടുവോ അതിൻ്റെ തിന്മ എന്നിവയിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു.
Reference: സ്വഹീഹ് (അൽബാനി). അബൂ ദാവൂദ് ൫൦൯൭