Loading...
Language: Malayalam
സൂറത്ത് ഫാതിഹ
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾ الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴿٢﴾ الرَّحْمَـٰنِ الرَّحِيمِ ﴿٣﴾ مَالِكِ يَوْمِ الدِّينِ ﴿٤﴾ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾ اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾
(1) ബിസ്മില്ലാഹിർ റഹ്മാനിർ റഹീം. (2) അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ. (3) അർ-റഹ്മാനിർ-റഹീം. (4) മാലിക് യൗമിദ്-ദീൻ. (5) ഇയ്യാക നഅ്ബുദു വാ ഇയ്യാക നസ്തഈൻ. (6) ഇഹ്ദിനസ്-സ്വിറാത്വൽ-മുസ്തഖീം. (7) സ്വിറാത്വൽ-ലദീന അൻഅംത അലൈഹിം ഗൈരിൽ-മഗ്ദൂബി അലൈഹിം വാ ലദ്ദാല്ലീൻ
(1) പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ. (2) സർവ്വലോക പരിപാലകനായ അല്ലാഹുവിനാകുന്നു സ്തുതി. (3) പരമകാരുണികനും കരുണാനിധിയും. (4) പ്രതിഫല ദിവസത്തിൻ്റെ ഉടമസ്ഥൻ. (5) നിനക്ക് മാത്രം ഞങ്ങൾ വഴിപ്പെടുകയും നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു. (6) ഞങ്ങളെ നീ നേർമാർഗ്ഗത്തിലാക്കേണമേ. (7) നീ അനുഗ്രഹിച്ചവരുടെ മാർഗ്ഗത്തിൽ. നിൻ്റെ കോപത്തിനിരയായവരുടെ മാർഗ്ഗത്തിലല്ല; വഴിപിഴച്ചവരുടെ മാർഗ്ഗത്തിലുമല്ല. (സൂറത്ത് ഫാതിഹ: 1-7) അൽ-അസ്വദ് (റ) നിവേദനം ചെയ്യുന്നു: വിഷമുള്ള ജന്തുക്കളുടെ (പാമ്പിൻ്റെയോ തേളിൻ്റെയോ) കടിയേറ്റാൽ റുഖ്യ (മന്ത്രം) ചികിത്സ നൽകുന്നതിനെക്കുറിച്ച് ഞാൻ ആയിശ (റ) യോട് ചോദിച്ചു. അവർ പറഞ്ഞു, "വിഷമുള്ള ജന്തുക്കളുടെ കടിക്ക് റുഖ്യയിലൂടെയുള്ള ചികിത്സ നബി (ﷺ) അനുവദിച്ചിട്ടുണ്ട്."
Reference: ബുഖാരി: 5741