Loading...
Language: Malayalam
باِسْمِ اللَّهِ تُرْبَةُ أَرْضِنَا بِرِيْقَةِ بَعْضِنَا يُشْفَى (بِهِ) سَقِيْمُنَا بِإِذْنِ رَبِّنَا
ബിസ്മില്ലാഹി, തുർബതു അർളിനാ, ബിറീഖതി ബഅ്ളിനാ, യുശ്ഫാ (ബിഹി) സഖീമുനാ, ബി ഇദ്നി റബ്ബിനാ
അല്ലാഹുവിൻ്റെ നാമത്തിൽ ഞങ്ങളുടെ നാടിൻ്റെ മണ്ണും ഞങ്ങളിൽ ചിലരുടെ ഉമിനീരും ഞങ്ങളുടെ രോഗിക്ക് ശമനം നൽകട്ടെ. ആയിശ (റ) നിവേദനം ചെയ്യുന്നു; ആർക്കെങ്കിലും എന്തെങ്കിലും അസുഖം വരികയോ ശരീരത്തിൻ്റെ ഏതെങ്കിലും ഭാഗത്ത് വേദനയോ മുറിവോ ഉണ്ടാവുകയോ ചെയ്താൽ, റസൂലുല്ലാഹി (ﷺ) തൻ്റെ (ശഹാദത്ത്) വിരൽ നിലത്ത് വെക്കുകയും, അത് ഉയർത്തുകയും ഈ ദുആ ചൊല്ലുകയും ചെയ്യുമായിരുന്നു. മറ്റൊരു നിവേദനത്തിൽ, അവിടുന്ന് തൻ്റെ വായിലെ ഉമിനീർ കുറച്ചു വിരലിൽ പുരട്ടുകയും, വിരൽ നിലത്ത് വെക്കുകയും, ശേഷം അത് വേദനയുള്ള ഭാഗത്ത് വെച്ച് ഈ ദുആ പറയുകയും ചെയ്തിരുന്നു.
Reference: ബുഖാരി: ൫൭൪൫, മുസ്ലിം : ൨൧൯൪