Loading...
Language: Malayalam
ആയിശ (റ) പറഞ്ഞതായി ഇപ്രകാരം നിവേദനം ചെയ്യപ്പെടുന്നു: അല്ലാഹുവിൻ്റെ റസൂലിൻ്റെ (ﷺ) മരണസമയത്ത് അവിടുത്തെ മുന്നിൽ ചെറിയൊരു തുകൽപാത്രത്തിൽ (അല്ലെങ്കിൽ മരപ്പാത്രത്തിൽ) കുറച്ച് വെള്ളമുണ്ടായിരുന്നു. അവിടുന്ന് പാത്രത്തിൽ കൈയിട്ട് മുഖത്ത് ആ വെള്ളം തടവിക്കൊണ്ട് ഇങ്ങനെ പറയുമായിരുന്നു -
لَا إِلَهَ إِلَّا اللَّهُ إِنَّ لِلْمَوْتِ سَكَرَاتٍ
ലാ ഇലാഹ ഇല്ലല്ലാഹ്, ഇന്ന ലിൽ-മൗതി സകറാത്.
അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. തീർച്ചയായും മരണത്തിന് അതിൻ്റേതായ വെപ്രാളമുണ്ട് (പ്രയാസങ്ങളുണ്ട്).
Reference: ബുഖാരി: 4449