Loading...
Language: Malayalam
അബൂഹുറൈറ (റ), അബൂസഈദ് (റ) എന്നിവർ നബിയിൽ (ﷺ) നിന്ന് ഈ വചനം കേട്ടുവെന്ന് സാക്ഷ്യപ്പെടുത്തുന്നു:
لَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ، لَا إِلَهَ إِلَّا اللَّهُ وَحْدَهُ، لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَا إِلَهَ إِلَّا اللَّهُ لَهُ الْمُلْكُ وَلَهُ الْحَمْدُ، لَا إِلَهَ إِلَّا اللَّهُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ
ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ, ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു, ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു, ലാ ഇലാഹ ഇല്ലല്ലാഹു ലഹുൽ-മുൽകു വ ലഹുൽ-ഹംദു, ലാ ഇലാഹ ഇല്ലല്ലാഹു വ ലാ ഹൗല വ ലാ ഖുവ്വത ഇല്ലാ ബില്ലാഹ്.
അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അല്ലാഹു ഏറ്റവും മഹാനാണ്. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അവൻ ഏകനാണ്. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അവന് പങ്കുകാരില്ല. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, രാജാധികാരം അവനാണ്, സകല സ്തുതിയും അവനാണ്. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അല്ലാഹുവിനെക്കൊണ്ടല്ലാതെ ഒരു ശക്തിയോ കഴിവാ ഇല്ല. നബി (ﷺ) പറഞ്ഞു, ഒരു വ്യക്തി ഈ വചനങ്ങൾ പറയുകയും ശേഷം മരിക്കുകയും ചെയ്താൽ അവന് നരകം ബാധിക്കുകയില്ല.
Reference: സ്വഹീഹ്. തിർമിദി: 3430