Loading...
Language: Malayalam
ഉമ്മു സലമ (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു: ഏതെങ്കിലും മുസ്ലിമിന് ഒരു ആപത്ത് ബാധിക്കുകയും, അല്ലാഹു അവനോട് കൽപ്പിച്ച പ്രകാരം ഇങ്ങനെ പറയുകയും ചെയ്താൽ -
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ، اَللَّهُمَّ أْجُرْنِي فِي مُصِيبَتِي، وَأَخْلِفْ لِي خَيْرًا مِنْهَا
ഇന്നാ ലില്ലാഹി വാ ഇന്നാ ഇലൈഹി റാജിഊൻ. അല്ലാഹുമ്മഅ്ജുർനീ ഫീ മുസ്വീബതീ, വാ അഖ്ലിഫ് ലീ ഖൈറൻ മിൻഹാ
തീർച്ചയായും ഞങ്ങൾ അല്ലാഹുവിനുള്ളതാണ്, അവനിലേക്ക് തന്നെ ഞങ്ങൾ മടങ്ങുന്നവരുമാണ്. അല്ലാഹുവേ, എൻ്റെ ഈ വിപത്തിൽ എനിക്ക് നീ പ്രതിഫലം നൽകേണമേ, ഇതിനേക്കാൾ ഉത്തമമായത് എനിക്ക് പകരമായി നൽകുകയും ചെയ്യേണമേ. അല്ലാഹു തീർച്ചയായും അവന് അതിനേക്കാൾ ഉത്തമമായത് പകരമായി നൽകും.
Reference: മുസ്ലിം: 918