Loading...
Language: Malayalam
اَللَّهُمَّ اغْفِرْ لَهُ وَارْفَعْ دَرَجَتَهُ فِي الْمَهْدِيِّينَ، وَاخْلُفْهُ فِي عَقِبِهِ فِي الْغَابِرِيْنَ، وَاغْفِرْ لَنَا وَلَهُ يَا رَبَّ الْعَالَمِيْنَ، وَافْسَحْ لَهُ فِي قَبْرِهِ، وَنَوِّرْ لَهُ فِيهِ
അല്ലാഹുമ്-മഗ്ഫിർ ലഹു [മരിച്ചയാളുടെ പേര്] വാർഫഅ് ദറജതഹു ഫിൽ-മഹ്ദിയ്യീൻ, വാഖ്ലുഫ്ഹു ഫീ അഖിബിഹി ഫിൽ-ഗാബിരീന, വാഗ്ഫിർ ലനാ വാ ലഹു യാ റബ്ബൽ-ആലമീന, വഫ്സഹ് ലഹു ഫീ ഖബ്റിഹി വാ നവ്വിർ ലഹു ഫീഹ്
അല്ലാഹുവേ, ഇദ്ദേഹത്തിന് [മരിച്ചയാളുടെ പേര്] പൊറുത്തുനൽകേണമേ. സന്മാർഗ്ഗം പ്രാപിച്ച ആളുകളുടെ കൂടെ ഇദ്ദേഹത്തിൻ്റെ പദവി നീ ഉയർത്തേണമേ. ഇദ്ദേഹം വിട്ടുപോയ കുടുംബത്തിന് നല്ല പകരക്കാരനെ നീ നൽകേണമേ. ലോകരക്ഷിതാവേ, ഞങ്ങൾക്കും ഇദ്ദേഹത്തിനും നീ പൊറുത്തുതരേണമേ. ഇദ്ദേഹത്തിൻ്റെ ഖബർ നീ വിശാലമാക്കിക്കൊടുക്കുകയും അതിൽ വെളിച്ചം നൽകുകയും ചെയ്യേണമേ. അബൂ സലമയുടെ (അദ്ദേഹം മരണപ്പെട്ടപ്പോൾ) അടുത്തേക്ക് അല്ലാഹുവിൻ്റെ റസൂൽ (ﷺ) വന്നു. അദ്ദേഹത്തിൻ്റെ കണ്ണുകൾ തുറിച്ചുനിൽക്കുകയായിരുന്നു. നബി (ﷺ) അവ അടച്ചു, എന്നിട്ട് പറഞ്ഞു: (ഈ ദുആ മുകളിൽ സൂചിപ്പിച്ചിരിക്കുന്നു).
Reference: മുസ്ലിം: 920