Loading...
Language: Malayalam
സൂറത്തുൽ ബഖറ
الم ﴿١﴾ ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ ﴿٢﴾ الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿٣﴾ وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ ﴿٤﴾ أُولَـٰئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿٥﴾
അലിഫ്-ലാം-മീം (൧) ദാലികൽ കിതാബു ലാ റയ്ബ ഫീഹ്; ഹുദൽ-ലിൽമുത്തഖീൻ (൨) അല്ലദീന യുഅ്മിനൂന ബിൽഗയ്ബി വ യുഖീമൂനസ് സ്വലാത വ മിമ്മാ റസഖ്നാഹും യുൻഫിഖൂൻ (൩) വല്ലദീന യുഅ്മിനൂന ബിമാ ഉൻസില ഇലൈക വ മാ ഉൻസില മിൻ ഖബ്ലിക വ ബിൽ ആഖിറതി ഹും യൂഖിനൂൻ (൪) ഉലാഇക അലാ ഹുദൻ മിൻ റബ്ബിഹിം വ ഉലാഇക ഹുമുൽ മുഫ്ലിഹൂൻ (൫)
(൧) അലിഫ്-ലാം-മീം. (൨) ഇതാണ് ഗ്രന്ഥം, ഇതിൽ യാതൊരു സംശയവുമില്ല, ഭയഭക്തിയുള്ളവർക്ക് ഇതൊരു സന്മാർഗ്ഗമാണ്. (൩) അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുകയും, നമസ്കാരം മുറപ്രകാരം നിർവ്വഹിക്കുകയും, നാം നൽകിയതിൽ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവർ. (൪) (നബിയേ,) താങ്കൾക്ക് അവതരിപ്പിക്കപ്പെട്ടതിലും താങ്കൾക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിക്കുന്നവരും, പരലോകത്തിൽ ഉറച്ച വിശ്വാസമുള്ളവരുമാണവർ. (൫) അവർ തങ്ങളുടെ രക്ഷിതാവിൽ നിന്നുള്ള സന്മാർഗ്ഗത്തിലാണ്, അവർ തന്നെയാണ് വിജയം വരിച്ചവർ.
Reference: സൂറ അൽ-ബഖറ ൨: ൧-൫