Loading...
Language: Malayalam
وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَـٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّـهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ ﴿١٠٢﴾
വത്തബഊ മാ തത്ലുശ്ശയാത്വീനു അലാ മുൽക്കി സുലൈമാൻ; വ മാ കഫറ സുലൈമാനു വ ലാകിന്നശ്ശയാത്വീന കഫറൂ യുഅല്ലിമൂനന്നാസസ് സിഹ്റ വ മാ ഉൻസില അലൽ മലകൈനി ബി ബാബില ഹാറൂത വ മാറൂത്; വ മാ യുഅല്ലിമാനി മിൻ അഹദിൻ ഹത്താ യഖൂലാ ഇന്നമാ നഹ്നു ഫിത്നതുൻ ഫലാ തക്ഫുർ. ഫയതഅല്ലമൂന മിൻഹുമാ മാ യുഫർറിഖൂന ബിഹീ ബൈനൽ മർഇ വ സവ്ജിഹ്; വ മാ ഹും ബിദാറീന ബിഹീ മിൻ അഹദിൻ ഇല്ലാ ബി ഇദ്നില്ലാഹ്; വ യതഅല്ലമൂന മാ യദുർറുഹും വ ലാ യൻഫഉഹും; വ ലഖദ് അലിമൂ ലമനിസ്തറീഹു മാ ലഹു ഫിൽ ആഖിറതി മിൻ ഖലാഖ്; വ ലബിഅ്സ മാ ശറൗ ബിഹീ അൻഫുസഹും; ലൗ കാനൂ യഅ്ലമൂൻ.
(൧൦൨) സുലൈമാൻ നബിയുടെ ഭരണകാലത്ത് പിശാചുക്കൾ പാരായണം ചെയ്തിരുന്നത് അവർ പിന്തുടർന്നു. സുലൈമാൻ നബി അവിശ്വസിച്ചിട്ടില്ല, എന്നാൽ പിശാചുക്കളാണ് അവിശ്വസിച്ചത്. അവർ മനുഷ്യരെ മാരണം പഠിപ്പിക്കുന്നു, കൂടാതെ ബാബിലോണിലെ ഹാരൂത്ത്, മാറൂത്ത് എന്നീ രണ്ട് മലക്കുകൾക്ക് അവതരിപ്പിക്കപ്പെട്ടതും അവർ പഠിപ്പിക്കുന്നു. ആ രണ്ട് മലക്കുകൾ ആരോടും ഇങ്ങനെ പറയാതെ യാതൊന്നും പഠിപ്പിച്ചുകൊടുത്തിരുന്നില്ല: "ഞങ്ങൾ ഒരു പരീക്ഷണം മാത്രമാണ്, അതിനാൽ (മാരണം ചെയ്ത്) നീ അവിശ്വസിയാകരുത്." എന്നിട്ടും പുരുഷനും ഭാര്യക്കുമിടയിൽ വേർപിരിക്കാനുള്ളത് അവർ അവരിൽനിന്ന് പഠിക്കുന്നു. എന്നാൽ അല്ലാഹുവിൻ്റെ അനുമതിയില്ലാതെ ആർക്കും അതുകൊണ്ട് ഒരു ഉപദ്രവവും ചെയ്യാൻ അവർക്കാവില്ല. അവർക്ക് ഉപദ്രവമുണ്ടാക്കുന്നതും ഉപകരിക്കാത്തതുമായ കാര്യങ്ങളാണ് അവർ പഠിക്കുന്നത്. ആ മാരണം വിലകൊടുത്തു വാങ്ങിയവന് പരലോകത്ത് യാതൊരു വിഹിതവുമില്ലെന്ന് അവർക്ക് നന്നായറിയാമായിരുന്നു. എത്ര നിന്ദ്യമായ കാര്യത്തിനാണ് അവർ തങ്ങളെത്തന്നെ വിറ്റുകളഞ്ഞത്, അവർക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!
Reference: സൂറ അൽ-ബഖറ ൨: ൧൦൨