Loading...
Language: Malayalam
وَإِلَـٰهُكُمْ إِلَـٰهٌ وَاحِدٌ ۖ لَّا إِلَـٰهَ إِلَّا هُوَ الرَّحْمَـٰنُ الرَّحِيمُ ﴿١٦٣﴾ إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ وَالْفُلْكِ الَّتِي تَجْرِي فِي الْبَحْرِ بِمَا يَنفَعُ النَّاسَ وَمَا أَنزَلَ اللَّـهُ مِنَ السَّمَاءِ مِن مَّاءٍ فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِن كُلِّ دَابَّةٍ وَتَصْرِيفِ الرِّيَاحِ وَالسَّحَابِ الْمُسَخَّرِ بَيْنَ السَّمَاءِ وَالْأَرْضِ لَآيَاتٍ لِّقَوْمٍ يَعْقِلُونَ ﴿١٦٤﴾
വ ഇലാഹുകും ഇലാഹുൻ വാഹിദ്; ലാ ഇലാഹ ഇല്ലാ ഹുവർറഹ്മാനുറഹീം. ഇന്നാ ഫീ ഖൽഖിസ്സമാവാതി വൽ അർദി വഖ്തിലാഫില്ലൈലി വന്നഹാരി വൽഫുൽക്കില്ലതീ തജ്രീ ഫിൽബഹ്രി ബിമാ യൻഫഉന്നാസ വ മാ അൻസലല്ലാഹു മിനസ്സമാഇ മിൻ മാഇൻ ഫ അഹ്യാ ബിഹിൽ അർദ ബഅ്ദ മൗതിഹാ വ ബസ്സ ഫീഹാ മിൻ കുല്ലി ദാബ്ബതിൻ വ തസ്വ്രീഫിർരിയാഹി വസ്സഹാബിൽ മുസഖ്ഖരി ബൈനസ്സമാഇ വൽ അർദി ലാ ആയാത്തിൽ ലിഖൗമിൻ യഅ്ഖിലൂൻ.
(൧൬൩) നിങ്ങളുടെ ആരാധനക്കർഹൻ ഏകനായ ഇലാഹ് മാത്രമാണ്. അവനല്ലാതെ മറ്റൊരു ആരാധനക്കർഹനില്ല. അവൻ പരമകാരുണികനും കരുണാനിധിയുമാണ്. (൧൬൪) തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപ്പകലുകൾ മാറിമാറി വരുന്നതിലും, ആളുകൾക്ക് ഉപകാരപ്പെടുന്ന വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിലും, അല്ലാഹു ആകാശത്തുനിന്ന് മഴ വർഷിപ്പിക്കുകയും, നിർജ്ജീവമായ ഭൂമിക്ക് അത് മുഖേന ജീവൻ നൽകുകയും, എല്ലാവിധ ജന്തുക്കളെയും ഭൂമിയിൽ വ്യാപിപ്പിക്കുകയും ചെയ്തതിലും, കാറ്റുകളുടെ ഗതി തിരിച്ചുവിടുന്നതിലും, ആകാശത്തിനും ഭൂമിക്കും ഇടയിൽ കീഴ്പ്പെടുത്തിക്കൊടുക്കപ്പെട്ട മേഘങ്ങളിലും ചിന്തിക്കുന്ന ജനങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.
Reference: സൂറ അൽ-ബഖറ ൨: ൧൬൩-൧൬൪