Loading...
Language: Malayalam
لِّلَّـهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَإِن تُبْدُوا مَا فِي أَنفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُم بِهِ اللَّـهُ ۖ فَيَغْفِرُ لِمَن يَشَاءُ وَيُعَذِّبُ مَن يَشَاءُ ۗ وَاللَّـهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٢٨٤﴾ آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّـهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ﴿٢٨٥﴾ لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴿٢٨٦﴾
ലില്ലാഹി മാ ഫിസ്സമാവാതി വ മാ ഫിൽ അർദ്; വ ഇൻ തുബ്ദൂ മാ ഫീ അൻഫുസികും ഔ തുഖ്ഫൂഹു യുഹാസിബ്കും ബിഹില്ലാഹ്; ഫയഗ്ഫിറു ലിമൻ യശാഉ വ യുഅദ്ദിബു മൻ യശാഉ; വല്ലാഹു അലാ കുല്ലി ശൈഇൻ ഖദീർ. ആമനർറസൂലു ബിമാ ഉൻസില ഇലൈഹി മിൻ റബ്ബിഹീ വൽ മുഅ്മിനൂൻ; കുല്ലുൻ ആമന ബില്ലാഹി വ മലാഇകതിഹീ വ കുതുബിഹീ വ റുസുലിഹീ ലാ നുഫർറിഖു ബൈന അഹദിൻ മിൻ റുസുലിഹ്; വ ഖാലൂ സമീഅ്നാ വ അത്വഅ്നാ ഗുഫ്റാനക റബ്ബനാ വ ഇലൈകൽ മസ്വീർ. ലാ യുക്കല്ലിഫുല്ലാഹു നഫ്സൻ ഇല്ലാ വുസ്അഹാ; ലഹാ മാ കസബത് വ അലൈഹാ മക്തസബത്; റബ്ബനാ ലാ തുആഖിദ്നാ ഇൻ നസീനാ ഔ അഖ്ത്വഅ്നാ; റബ്ബനാ വ ലാ തഹ്മിൽ അലൈനാ ഇസ്രൻ കമാ ഹമൽതഹൂ അലല്ലദീന മിൻ ഖബ്ലിനാ; റബ്ബനാ വ ലാ തുഹമ്മിൽനാ മാ ലാ ത്വാഖത ലനാ ബിഹ്; വഅ്ഫു അന്നാ വഗ്ഫിർ ലനാ വർഹംനാ; അൻത മൗലാനാ ഫൻസുർനാ അലൽ ഖൗമിൽ കാഫിരീൻ.
(൨൮൪) ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിൻ്റേതാണ്. നിങ്ങളുടെ മനസ്സുകളിലുള്ള കാര്യങ്ങൾ നിങ്ങൾ വെളിപ്പെടുത്തിയാലും മറച്ചുവെച്ചാലും അല്ലാഹു അതിൻ്റെ പേരിൽ നിങ്ങളോട് കണക്ക് ചോദിക്കുന്നതാണ്. എന്നിട്ട് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുകയും, അവൻ ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാണ്. (൨൮൫) റസൂൽ തൻ്റെ രക്ഷിതാവിങ്കൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതിൽ വിശ്വസിച്ചിരിക്കുന്നു; സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവൻ്റെ മലക്കുകളിലും അവൻ്റെ വേദങ്ങളിലും അവൻ്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. ആ ദൂതന്മാർക്കിടയിൽ ഒരു വ്യത്യാസവും ഞങ്ങൾ കൽപ്പിക്കുന്നില്ല (എന്നതാണ് അവരുടെ നിലപാട്). അവർ പറഞ്ഞു: ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ, നിൻ്റെ പാപമോചനം ഞങ്ങൾ തേടുന്നു. നിന്നിലേക്കാണ് ഞങ്ങളുടെ മടക്കം. (൨൮൬) അല്ലാഹു ഒരാളോടും അവൻ്റെ കഴിവിൽ പെട്ടതല്ലാതെ നിർബ്ബന്ധിക്കുകയില്ല. അവൻ സമ്പാദിച്ച നന്മയുടെ ഫലം അവനുതന്നെയായിരിക്കും, അവൻ സമ്പാദിച്ച തിന്മയുടെ ഫലവും അവനുതന്നെയായിരിക്കും. ഞങ്ങളുടെ നാഥാ, ഞങ്ങൾ വല്ലതും മറന്നുപോകുകയോ തെറ്റ് പറ്റുകയോ ചെയ്തുവെങ്കിൽ ഞങ്ങളെ നീ പിടികൂടരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുൻഗാമികളുടെ മേൽ നീ ഭാരം കയറ്റിയതുപോലെ ഞങ്ങളുടെ മേലും ഭാരം കയറ്റരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങൾക്ക് താങ്ങാൻ കഴിയാത്തത് നീ ഞങ്ങളെ വഹിപ്പിക്കരുതേ. ഞങ്ങൾക്ക് നീ മാപ്പേകുകയും പൊറുത്തുതരികയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷകൻ. അതിനാൽ സത്യനിഷേധികളായ ജനങ്ങൾക്കെതിരിൽ നീ ഞങ്ങളെ സഹായിക്കേണമേ.
Reference: സൂറ അൽ-ബഖറ ൨: ൨൮൪-൨൮൬